HOME
DETAILS
MAL
കൗണ്‍സിലര്‍മാര്‍ ധര്‍ണ നടത്തി
backup
July 15 2016 | 03:07 AM
പന്തല്ലൂര്‍: നെല്ലിയാളം നഗരസഭ കഴിഞ്ഞ ദിവസം നടക്കേണ്ട ടെണ്ടര്‍ നടപടികള്‍ നിര്‍ത്തിവച്ചതിനെതിരെ കൗണ്‍സിലര്‍മാര്‍ നഗരസഭ ഓഫിസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. ഓരോ വാര്‍ഡിനും 10 ലക്ഷം രൂപ വീതം 21 വാര്‍ഡിലും അടിയന്തര വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നഗരസഭയില്‍ തീരുമാനമായതാണ്. തുടര്‍ന്ന് 13,14,15 തിയതികളില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അംഗീകൃത കരാറുകാര്‍ക്കും നോട്ടീസ് നല്‍കുകയും ചെയ്തു.
എന്നാല്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ ടെന്‍ഡര്‍ നടപടി നിര്‍ത്തിവക്കുകയായിരുന്നു. അടിയന്തിരമായി ചെയ്തു തീര്‍ക്കേണ്ട അടിസ്ഥാന സൗകര്യങ്ങളുടെ നടപടി ക്രമങ്ങള്‍ നിശ്ചിത തിയതിയില്‍ തന്നെ ആരംഭിക്കാത്ത പക്ഷം നഗരസഭാ ഓഫിസിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് കൗണ്‍സിലര്‍മാര്‍ മുന്നറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."