ഇന്ത്യയും യു.എസും തമ്മിലുള്ള നാവികകരാര് പ്രാബല്യത്തില്‍
ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മില്‍ ആദ്യമായി ഇരു രാജ്യങ്ങളുടെയും നാവിക ആസ്ഥാനങ്ങളുമായി സുരക്ഷിതമായ ആശയവിനിമയ ബന്ധം സ്ഥാപിച്ചു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൈനിക ബന്ധത്തിലെ നിര്‍ണായകമായ വഴിത്തിരിവെന്നാണ് ഇതിനെ ഇരു രാജ്യങ്ങളും വിശേഷിപ്പിച്ചത്. കോംകാസ (കമ്മ്യൂണിക്കേഷന്‍, കോംബാറ്റിബിലിറ്റി ആന്‍ഡ് സെക്യൂരിറ്റി എഗ്രിമെന്റ്) ഉടമ്പടി എന്നാണ് ഇത് അറിയപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷമാണ് ഇരു രാജ്യത്തെയും നാവിക സേനാ മേധാവികള്‍ കരാര്‍ ഒപ്പുവച്ചത്. കരാറിലെ ഏറ്റവും നിര്‍ണായകമായതാണ് ഇന്ത്യയുടെ പ്രതിരോധ നയതന്ത്രത്തിന് വലിയ പ്രോത്സാഹനം എന്നത്. കരാറിന്റെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ നാവിക സേനയുടെ ഏറ്റവും ആധുനികമായ സംവിധാനങ്ങള്‍ സംബന്ധിച്ച അറിവ് ഇന്ത്യന്‍ നാവിക സേനക്ക് ലഭിക്കുമെന്നതാണ് ശ്രദ്ധേയമായ വസ്തുത. കരാറിന്റെ പിന്നാലെ അടുത്തിടെ അമേരിക്കന്‍ നാവികസേനയുടെ പ്രത്യേക സംഘം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. അമേരിക്ക ഉപയോഗിക്കുന്ന രീതിയിലുള്ള വാര്‍ത്താവിനിമയ സംവിധാനം ഇന്ത്യക്കും പ്രാപ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."