HOME
DETAILS
MAL
ആധാര്‍ ഇല്ലാത്തവര്‍ക്കും ഇനി പെന്ഷന് മുടങ്ങില്ല
backup
June 27 2020 | 03:06 AM
കൊണ്ടോട്ടി: ആധാര്‍ കാര്‍ഡ് എടുക്കാന്‍ കഴിയാത്ത അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ഇനി മുതല്‍ സാമൂഹ്യ സുരക്ഷ പെന്ഷന് മുടങ്ങില്ല. ആധാറില്ലാത്ത അപേക്ഷകര്‍ ആധാര്‍ എടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്ന അക്ഷയയില്‍ നിന്നും ഒരു മാസത്തിനുളളില്‍ ലഭിച്ച രേഖ, ഗുണഭോക്താവ് മറ്റു പെന്ഷന് വാങ്ങുന്നില്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം സാമൂഹ്യസുരക്ഷ അപേക്ഷയോടൊപ്പം തദ്ദേശ സെക്രട്ടറിക്ക് ഹാജരാക്കിയാല്‍ മതി. ഇത്തരം ഗുണഭോക്താക്കളെ ആധാര്‍ എടുക്കാത്ത വ്യക്തിയെന്ന് ഡാറ്റാ എന്ഡ്രിയിലും റേഷന്‍കാര്‍ഡ് നമ്പറും അടയാളപ്പെടുത്തി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ അനുമതിയോടെ പെന്ഷന് അനുവദിക്കണമെന്നാണ് തദ്ദേശ സെക്രട്ടറിമാര്‍ക്ക് സര്‍ക്കാര്‍ നല്കിയ പുതിയ നിര്‍ദേശം.
തദ്ദേശ സ്ഥാപനങ്ങളില്‍ പെന്ഷന് അപേക്ഷകളില്‍ ആധാര്‍ സാധൂകരണം നടത്തിയതിന് ശേഷം ഡാറ്റാ എന്‍ഡ്രി അനുവദിച്ചിരുന്നതിനാല്‍ ആധാര്‍ കാര്‍ഡില്ലാത്തതിന്റെ പേരില്‍ നിരവധി പേരുടെ പെന്ഷന് മുടങ്ങിയിരുന്നു.
മാനസിക രോഗവും ഓട്ടിസവും ബാധിച്ചവര്‍ക്കും രോഗാധിക്യം കാരണം ആധാര്‍ എടുക്കാന്‍ കഴിയാത്തവര്‍ക്കും ഇനി ആധാറില്ലാതെ പെന്ഷന് അനുവദിക്കും. ഇത്തരം അപേക്ഷകളില്‍ രോഗത്തിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അസിസ്റ്റന്‍ഡ് സര്‍ജനില്‍ കുറയാത്ത ഗവ.ഡോക്ടറുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.
ഇതിന് പുറമെ അക്ഷയില്‍ നേരിട്ട് ഹാജരായോ, ഏജന്‍സിക്ക് വീട്ടിലെത്തിയോ രോഗിക്ക് ആധാര്‍ എടുക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെടുത്തുകയും വേണം. ഇതിന് വേണ്ടി ഐ.സി.ഡി.എസ് സൂപ്പര്‍ ഓഫിസറുടെ സാക്ഷ്യപത്രം ഹാജരാക്കിയാല്‍ മതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."