വിവരാവകാശ കമ്മിഷനെയും വരുതിയിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം
കമ്മിഷനുമേല്‍ സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിക്കാന്‍ നീക്കം
ന്യൂഡല്‍ഹി: സി.എ.ജിക്ക് പിന്നാലെ വിവരാവകാശ കമ്മിഷനെയും വരുതിയിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. മുഖ്യ വിവരാവകാശ കമ്മിഷനര്‍, വിവരാവകാശ കമ്മിഷനര്‍മാര്‍ എന്നിവര്‍ക്ക് മുകളില്‍ സര്‍ക്കാര്‍ തലത്തില്‍ പ്രത്യേക സമിതിയെ നിയോഗിച്ച് കമ്മിഷനെ വരുതിയില്‍ കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നത്. കാബിനറ്റ് സെക്രട്ടേറിയറ്റിലെ കോഓഡിനേഷന്‍ വിഭാഗം സെക്രട്ടറി, പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി, വിരമിച്ച മുഖ്യവിവരാവകാശ കമ്മിഷനര്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള സമിതിയെയാണ് മുഖ്യവിവരാവകാശ കമ്മിഷനര്‍ക്ക് മുകളില്‍ കൊണ്ടുവരുന്നത്.
മുഖ്യ വിവരാവകാശ കമ്മിഷനറെക്കുറിച്ചുള്ള പരാതികള്‍ ഈ സമിതി അന്വേഷിക്കും.
ഇതു സംബന്ധിച്ച് മുഖ്യവിവരാവകാശ കമ്മിഷനറോട് പ്രധാനമന്ത്രിയുടെ ഓഫിസിന് കീഴിലുള്ള പേഴ്‌സനല്‍ ആന്‍ഡ് ട്രെയിനിങ് ഡിപ്പാര്‍ട്ട്‌മെന്റ് അഭിപ്രായം തേടി. എന്നാല്‍ കമ്മിഷനര്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. കമ്മിഷന്റെ സ്വതന്ത്രമായ പ്രവര്‍ത്തനം വിവരാവകാശ നിയമത്തിലെ 14(1) വകുപ്പ് ഉറപ്പുവരുത്തുണ്ട്. ഇത് പ്രകാരം വിവരാവകാശ കമ്മിഷനര്‍മാര്‍ക്കെതിരേ നടപടിക്ക് രാഷ്ട്രപതിക്കോ സുപ്രിംകോടതിയുടെ ഉത്തരവിനോ മാത്രമാണ് അധികാരമുള്ളത്.
സുപ്രിംകോടതി ഉത്തരവിട്ടാലും നടപടിയെടുക്കേണ്ടത് രാഷ്ട്രപതിയാണ്. ഇത് അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇരു കമ്മിറ്റിയിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണ് മുന്‍ഗണന. ഇത് കമ്മിഷനില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ക്ക് കാരണമാകുമെന്നാണ് മുഖ്യ വിവരാവകാശ കമ്മിഷനര്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയ മറുപടിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. നിലവില്‍ സര്‍ക്കാരിന് കമ്മിഷനുമേല്‍ ഒരു തരത്തിലുമുള്ള അധികാരവുമില്ല. സുപ്രിംകോടതി ജഡ്ജിയുടെ അതേ അധികാരമാണ് കമ്മിഷനര്‍മാര്‍ക്കുള്ളത്.
നിലവില്‍ വിവരാവകാശ കമ്മിഷനെതിരായ പരാതി കമ്മിഷനര്‍മാരുടെ യോഗത്തിലാണ് വയ്ക്കുക. മുഖ്യവിവരാവകാശ കമ്മിഷനര്‍ക്കെതിരായ പരാതികള്‍ക്ക് കമ്മിഷനര്‍മാരും കമ്മിഷനര്‍മാര്‍ക്കെതിരായ പരാതികള്‍ മുഖ്യവിവരാവകാശ കമ്മിഷനറും പരിശോധിക്കുന്ന രീതിയാണുള്ളത്.
പുതിയ സമിതിയെ വയ്ക്കുന്നത് സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ അറിയിപ്പ് മാര്‍ച്ച് 27ന് നടന്ന വിവരാവകാശ കമ്മിഷനര്‍മാരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും യോഗം ഒറ്റക്കെട്ടായി ഇതിനെ എതിര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് തങ്ങളുടെ നിലപാട് സര്‍ക്കാരിനെ അറിയിക്കാനും നിയമവശങ്ങള്‍ പരിശോധിക്കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."