HOME
DETAILS
MAL
അപ്ഗ്രേഡ് ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മിഷന്
backup
July 15 2016 | 03:07 AM
കല്‍പ്പറ്റ: കണ്ടത്തുവയല്‍ എല്‍.പി.സ്കൂള്‍ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ജുഡീഷ്യല്‍ അംഗം പി മോഹനദാസ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി.
സ്കൂള്‍ പി.ടി.എ പ്രസിഡന്റ് കെ ഖാലിദ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ഇതു സംബന്ധിച്ച് കമ്മിഷന് വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറില്‍ നിന്നും വിശദീകരണം തേടിയിരുന്നു. സ്കൂള്‍ അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള പ്രൊപ്പോസല്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഉപഡയറക്ടര്‍ കമ്മിഷനെ അറിയിച്ചു. സാധാരണക്കാരായ നിരവധി വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ അപ്ഗ്രേഡ് ചെയ്യുന്നതു കൊണ്ടുള്ള പ്രയോജനം ലഭിക്കുമെന്ന് പരാതിക്കാരന് കമ്മിഷനെ അറിയിച്ചു. ഉത്തരവ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറിയതായി കമ്മിഷന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."