HOME
DETAILS
MAL
എം.സി ജോസഫൈനെതിരായ ഹരജി ഹൈക്കോടതി തള്ളി
backup
June 27 2020 | 03:06 AM
കൊച്ചി: സംസ്ഥാന വനിതാ കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈനെതിരായ ഹരജി ഹൈക്കോടതി തള്ളി.
വിവാദ പരമാര്‍ശത്തിന്റെ പേരില്‍ വനിതാ കമ്മിഷന് അധ്യക്ഷസ്ഥാനത്തു നിന്ന് ജോസഫൈനെ നീക്കണമെന്നാവശ്യപ്പെട്ട് മഹിളാകോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷ് നല്കിയ ഹരജിയാണ് കോടതി തള്ളിയത്.
സി.പി.എമ്മിന് കോടതിയും പൊലിസുമുണ്ടെന്ന ജോസഫൈന്റെ പരാമര്‍ശം കമ്മിഷന് അധ്യക്ഷ പദവിയിലിരിക്കുന്നയാള്‍ക്ക് യോജിച്ചതല്ലെന്നു ചൂണ്ടിക്കാട്ടി തല്‍സ്ഥാനത്തു നിന്നു നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി. വനിതാ കമ്മിഷന് നിയമനത്തില്‍ പരാതിയുണ്ടെങ്കില്‍ നിയമനാധികാരിക്ക് പരാതി നല്കാതെയുള്ള ഹരജി നിലനില്‍ക്കില്ലെന്നും കോടതി കണ്ടെത്തി.
വനിതാ കമ്മിഷന്റെ പ്രവര്‍ത്തനങ്ങളില്‍ പരാതി ഉണ്ടെങ്കില്‍ പരാതിക്കാര്‍ക്ക് ഉചിതമായ അധികാര കേന്ദ്രങ്ങളെ സമീപിക്കാന്‍ ഹരജിക്കാരിക്ക് അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."