HOME
DETAILS
MAL
കെ.എസ്.ആര്.ടി.സി റിലേ സര്‍വിസ് തുടങ്ങി
backup
June 27 2020 | 03:06 AM
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി തിരുവനന്തപുരം- തൃശൂര്‍ റൂട്ടില്‍ റിലേ ബസ് സര്‍വിസ് തുടങ്ങി. ഓരോ മണിക്കൂര്‍ ഇടവിട്ട് തിരുവനന്തപുരത്തുനിന്ന് കൊല്ലം, കൊല്ലത്തുനിന്ന് ആലപ്പുഴ, ആലപ്പുഴ നിന്ന് എറണാകുളം, എറണാകുളത്തുനിന്ന് തൃശൂര്‍ എന്നിങ്ങനെയും തിരിച്ചുമാണ് ഈ സര്‍വിസുകള്‍ നടത്തുന്നത്.
രാത്രി ഒന്‍പതോടെ സര്‍വിസ് അവസാനിപ്പിക്കണം എന്ന നിബന്ധന ഉള്ളതിനാല്‍ ഉച്ചവരെയുള്ള സര്‍വിസുകള്‍ തൃശൂര്‍ വരെയും തുടര്‍ന്നുള്ളവ എറണാകുളം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളില്‍ അവസാനിപ്പിക്കുന്ന വിധത്തിലാണ് ക്രമീകരണം. ബസ് സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് കാത്തുനില്‍ക്കാതെ യാത്ര ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് സര്‍വിസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് റിലേ സര്‍വിസ് ഫ്ളാഗ് ഓഫ് ചെയ്തു. ആദ്യസര്വിസുകളില് കാര്യമായ തിരക്കുണ്ടായിരുന്നില്ല. വരുംദിവസങ്ങളില്‍ കൂടുതല്‍ പേര് റിലേ സര്‍വിസ് ഉപയോഗിക്കുമെന്നാണ് കെ.എസ്.ആര്.ടി.സിയുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."