HOME
DETAILS
MAL
സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കരുതെന്ന് ഹൈക്കോടതി
backup
April 21 2017 | 21:04 PM
കൊച്ചി: ഗ്രാമീണ മേഖലയിലെ നിര്‍ബന്ധിത മെഡിക്കല്‍ സേവനത്തിന് തയാറല്ലെന്ന കാരണത്താല്‍ എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കാന്‍ കോളജ് മാനേജ്മെന്റിന് അധികാരമില്ലെന്ന സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ എം.ഇ.എസ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ നല്കിയ അപ്പീല്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് തള്ളി.
പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ നല്കിയ ഹരജിയിലാണ് ഇത്തരമൊരു അധികാരമില്ലെന്ന് സിംഗിള്‍ബെഞ്ച് വ്യക്തമാക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."