HOME
DETAILS
MAL
ഹൈക്കോടതി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു
backup
June 27 2020 | 03:06 AM
കൊച്ചി: കെ.എസ്.ആര്‍.ടി.സിയിലെ താല്‍ക്കാലിക ഡ്രൈവര്‍ നിയമനത്തിന് ഹൈക്കോടതി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. 2016 ഡിസംബര്‍ 31ന് കാലാവധി തീര്‍ന്ന റാങ്ക് പട്ടികയില്‍ നിന്ന് 2,455 പേര്‍ക്ക് താല്‍ക്കാലിക നിയമനം നല്‍കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
റാങ്ക് പട്ടികയില്‍ നിന്ന് യോഗ്യരായവരുടെ പട്ടിക രണ്ടാഴ്ചയ്ക്കകം പി.എസ്.സി, കെ.എസ്.ആര്‍.ടി.സിക്ക് നല്‍കണം. ശേഷം ഈ പട്ടികയില്‍ നിന്നുള്ളവരെ ഓരോ ഡിപ്പോകളിലെയും ഒഴിവുകളനുസരിച്ച് ഡ്രൈവര്‍മാരെ നിയമിക്കണം. ഇവരെ വിവിധ വകുപ്പുകളില്‍ നിയമിക്കുന്നതിന്റെ ഉത്തരവാദിത്വം കെ.എസ്.ആര്‍.ടി.സിക്കായിരിക്കും.
സംവരണ, സീനിയോറിറ്റി മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കണം നിയമനമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. റാങ്ക് ലിസ്റ്റിലുള്ളവരെ താല്‍ക്കാലികമായി നിയമിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍. താല്‍ക്കാലിക നിയമനം സ്വീകരിച്ചാലും ഇല്ലെങ്കിലും അത് റാങ്ക് പട്ടികയെ ബാധിക്കുകയില്ല.കേരള പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സ് നല്‍കിയ ഹരജിയെ തുടര്‍ന്ന് 2019 ജൂണില്‍ എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 2017 അന്ന് പിരിച്ചുവിടേണ്ടിവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."