പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കണം: പ്രവാസി ലീഗ്
കല്‍പ്പറ്റ: ബജറ്റില്‍ പ്രവാസികള്‍ക്ക് യാതൊരു പരിഗണയും നല്‍കാത്തതില്‍ പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ പ്രവാസി പുനരധിവാസം, ചികിത്സാ സഹായം, ക്ഷേമനിധി തുടങ്ങിയ വിവിധ പദ്ധതികള്‍ ഉടന്‍ പുനരാരംഭിക്കണം. നാടിന് വേണ്ടി ആയുസ്സിന്റെ സിംഹഭാഗവും അന്യനാട്ടില്‍ കഷ്ടപെട്ട പ്രവാസികളെ സഹായിക്കുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവേണ്ടത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് ഫണ്ട് വകയിരുത്താതിരുന്നത് അപലപനീയമാണെന്നും യോഗം വിലയിരുത്തി. കല്‍പ്പറ്റ മണ്ഡലം ലീഗ് പ്രസിഡന്റ് റസാഖ് കല്‍പ്പറ്റ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. നൂറുദ്ദീന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ മടക്കിമല സ്വാഗതം പറഞ്ഞു. എന്‍.പി ശംസുദ്ദീന്‍, ഷാഫി മലവയല്‍, പി.വി.എസ് മൂസ, കുഞ്ഞിപ്പ കണ്ണിയന്‍, മൊയ്തീന്‍ കുട്ടി മീനങ്ങാടി, സി.ടി മൊയ്തീന്‍ കുട്ടി പൊഴുതന, അബു ഹാജി ചെതലയം, സി. എ പക്കര്‍, കുഞ്ഞിമുഹമ്മദ് സദ്ദാം, അബ്ബാസ് മാടക്കര, ജലീല്‍ മുട്ടില്‍, സി.പി ലത്തീഫ് കാക്കവയല്‍, കുഞ്ഞബ്ദുല്ല ഹാജി കോട്ടത്തറ, വെട്ടന്‍ മമ്മൂട്ടി ഹാജി, ബഷീര്‍ പുത്തുക്കണ്ടി, ഹംസ കല്ലുങ്ങല്‍ സംസാരിച്ചു. സെക്രട്ടറി സിദ്ദീഖ് കോട്ടക്കുഴി നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."