ഉദ്ഘാടനം വൈകുന്നു: പള്ളപ്രം പാലം സാമൂഹിക വിരുദ്ധരുടെ പിടിയില്‍
പൊന്നാനി: പുതുപൊന്നാനി കുറ്റിപ്പുറം ദേശീയ പാതയിലെ പള്ളപ്രം പാലത്തിന്റെ ഉദ്ഘാടനം വൈകുന്നു.
പാലം സാമൂഹിക വിരുദ്ധരുടെ വിളയാട്ട കേന്ദ്രമായി മാറി. നിര്‍മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിനായി കാത്തിരിക്കുന്ന പള്ളപ്രം പാലമാണ് സാമൂഹിക വിരുദ്ധരുടെ വിഹാര കേന്ദ്രമായി മാറി കൊണ്ടിരിക്കുന്നത്.
ആഴ്ചകള്‍ക്ക് മുന്‍പ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മാണ ജോലികള്‍ പൂര്‍ത്തീകരിച്ചിരുന്നു. ഇതിലൂടെയുള്ള ടെസ്റ്റ് ഡ്രൈവ് നടത്താനായി രണ്ട് ദിവസം തുറന്നുകൊടുക്കുകയും ചെയ്തു. എന്നാല്‍ ഉദ്ഘാടനത്തിനായി പാലം താല്‍ക്കാലികമായി അടച്ചിടേണ്ടി വന്നു .
രാത്രികാലങ്ങളില്‍ മദ്യപാനവും, ലഹരി വസ്തുക്കളുടെ ഉപയോഗമാണ് പാലത്തിന് മുകളില്‍ . സാമൂഹിക വിരുദ്ധര്‍ പാലത്തിന് ഇരുവശത്തുമായി നട്ടുപിടിപ്പിച്ച ചെടികള്‍ നശിപ്പിക്കുന്നതും, റോഡില്‍ സ്ഥാപിച്ച ലൈറ്റുകള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇത് ചോദ്യം ചെയ്ത നിര്‍മാണ കമ്പനിയിലെ വാച്ച്മാനെ സംഘം കൈയേറ്റം ചെയ്യുകയും ചെയ്തു. സംഭവത്തില്‍ പൊന്നാനി പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."