അന്വേഷണത്തിനായി പാകിസ്താന്‍ പ്രത്യേക കമ്മിഷന്‍ രൂപീകരിച്ചു
ഇസ്‌ലാമാബാദ്: ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതം മാറ്റിയെന്ന ആരോപണത്തില്‍ അന്വേഷണം നടത്താനായി പാക് കോടതി പ്രത്യേക കമ്മിഷന്‍ രൂപീകരിച്ചു. ഇസ്‌ലാമാബാദ് ഹൈക്കോടതിയാണ് അഞ്ചംഗ കമ്മിറ്റിയെ നിയോഗിച്ചത്.
സഹോദരങ്ങളായ റീണ, രവീണ, അവരുടെ ജീവിത പങ്കാളികളായ സഫ്ദര്‍ അലി, ബര്‍ക്കാത്ത് അലി എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് അതാര്‍ മിനല്ലാഹ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. തങ്ങള്‍ ഘോട്ടകിലെ ഹിന്ദു കുടുംബത്തില്‍ നിന്നുള്ളവരായിരുന്നെന്നും എന്നാല്‍ ഇസ്‌ലാമിക അധ്യാപനങ്ങളില്‍ ആകൃഷ്ടരായി സ്വമേധയാ മതപരിവര്‍ത്തനം നടത്തിയതാണെന്നാണ് ഹരജിയില്‍ പറയുന്നത്.
വിഷയത്തില്‍ സുതാര്യമായ അന്വേഷണം നടത്തണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അതിന്റെ ഉത്തരവാദിത്തം കോടതിക്കല്ല സര്‍ക്കാരിനാണ്. മതപരിവര്‍ത്തനമുണ്ടായിരിക്കുന്നത് നിര്‍ബന്ധിച്ചല്ലെന്ന് കോടതിക്ക് ബോധ്യപ്പെടണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. എന്നാല്‍ ഇരുവരെയും നിര്‍ബന്ധിച്ച്് മതപരിവര്‍ത്തനം നടത്തിയതാണെന്നാണ് ഇരുവരുടെയും രക്ഷിതാക്കളുടെ അഭിഭാഷകന്‍ പറഞ്ഞത്. ഇവരുടെ യഥാര്‍ഥ പ്രായം പരിശോധിക്കാനായി മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് തിങ്കളാഴ്ച കോടതിയില്‍ ഹരജി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."