വിസ തട്ടിപ്പ്: മൂന്ന് ഇന്ത്യക്കാര്‍ക്കെതിരേ യു.എസ് കുറ്റം ചുമത്തി
വാഷിങ്ടണ്‍: എച്ച് 1 ബി വിസ തട്ടിപ്പിനെ തുടര്‍ന്ന് ഇന്ത്യന്‍ വംശജരായ മൂന്ന് കണ്‍സള്‍ട്ടന്റുകള്‍ക്കെതിരേ യു.എസ് കുറ്റം ചുമത്തി. കിഷോര്‍ ദത്തപുറം, കുമാര്‍ അശ്വപതി, സന്തോഷ് ഗിരി എന്നവര്‍ക്കെതിരേയാണ് കാലിഫോര്‍ണിയ ഫെഡറല്‍ കോടതി കുറ്റം ചുമത്തിയത്.
ഇവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എച്ച് 1 ബി വിസ അപേക്ഷയില്‍ നിലവിലില്ലാത്ത ജോലി നല്‍കി തട്ടിപ്പ് നടത്തിയെന്നാണ് ഇവര്‍ക്കെതിരേയുള്ള കുറ്റമെന്ന് ഫെഡറല്‍ പ്രോസിക്യൂട്ടര്‍ ഡേവിഡ് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. പ്രാഥമിക വിചാരണക്ക് ശേഷമാണ് കോടതിയുടെ നടപടി.
വിദേശ തൊഴിലാളികള്‍ക്ക് യു.എസില്‍ താല്‍ക്കാലികമായി ജോലി ചെയ്യാനും താമസിക്കാനും അവസരം നല്‍കുന്നതാണ് എച്ച് 1 ബി വിസ സമ്പ്രദായം. ഇത് ലഭിക്കാനായി തൊഴിലാളിയോ സ്‌പോണ്‍സറോ യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ആവശ്യയമായ അപേക്ഷകള്‍ പൂര്‍ത്തീകരിച്ച് നല്‍കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."