HOME
DETAILS

മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ മാപ്പുകള്‍ നശിപ്പിക്കാന്‍ ഉത്തരവിട്ട് ചൈന

  
backup
April 02 2019 | 21:04 PM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%81-2

 

ബെയ്ജിങ്: അരുണാചല്‍ പ്രദേശ്, തായ്‌വാന്‍ എന്നിവ രേഖപ്പെടുത്താത്ത ലോക മാപ്പുകളോടുള്ള ചൈനയുടെ കലിപ്പ് അവസാനിക്കുന്നില്ല. ഈ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്താതെ പ്രസിദ്ധീകരിച്ച മൂന്നുലക്ഷത്തില്‍ കൂടുതല്‍ മാപ്പുകള്‍ നശിപ്പിക്കാന്‍ ചൈനീസ് കസ്റ്റംസ് അധികൃതര്‍ ഉത്തരവിട്ടു.
കൂടാതെ ഈ മാപ്പുകള്‍ നെതര്‍ലന്‍ഡിലേക്ക് കയറ്റിയയക്കാന്‍ ശ്രമിച്ചതിന് നാല് പേര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു. സമാനമായ പ്രസിദ്ധീകരണം നടത്തിയതിന് കഴിഞ്ഞ മാസം 30,000 ലോക മാപ്പുകള്‍ ചൈന നശിപ്പിച്ചിരുന്നു.


ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍പ്രദേശ് തെക്കന്‍ ടിബറ്റിന്റെ ഭാഗമാണെന്നാണ് ചൈനയുടെ അവകാശവാദം. സ്വയംഭരണ പ്രദേശമായ തായ്‌വാന്‍ സ്വതന്ത്ര രാജ്യമല്ലെന്നും തങ്ങളുടെ ഭാഗമാണെന്നുമാണ് ചൈന പറയുന്നത്.


തെക്കന്‍ ചൈനയിലെ ഗോണ്ട്വാങ് പ്രവിശ്യയിലാണ് മൂന്ന് ലക്ഷത്തോളം മാപ്പുകള്‍ നശിപ്പിക്കുന്നതെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഗോണ്ട്വാങ് പ്രവിശ്യയിലെ വെഞ്ചിദു ബ്യൂറോ കസ്റ്റംസ് അധികൃതര്‍ ജനുവരി 17ന് തെറ്റായി അച്ചടിച്ച 2,64,983 ഇംഗ്ലീഷ് മാപ്പുകള്‍ പിടിച്ചെടുത്തെന്നും ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.


ഡോഗ്വാങ് പ്രദേശത്തുള്ള കമ്പനിയാണ് മാപ്പുകള്‍ പ്രസിദ്ധീകരിച്ചത്. പ്രശ്‌നങ്ങളുള്ള 3,06,057 മാപ്പുകളാണ് ഇപ്പോള്‍ നശിപ്പിക്കുന്നതെന്ന്് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ വാങ് പറഞ്ഞു.
ഈ മാപ്പുകള്‍ രാജ്യത്തിന്റെ പ്രാദേശിക പരമാധികാരത്തെ അപകടത്തിലാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അരുണാചല്‍പ്രദേശില്‍ ഇന്ത്യന്‍ നേതാക്കള്‍ സന്ദര്‍ശനം നടത്തുന്നതിനെ ചൈന ശക്തമായി എതിര്‍ക്കാറുണ്ട്.
നിയന്ത്രണാതിര്‍ത്തിയില്‍ അരുണാചല്‍ പ്രദേശിലെ 3,488 കി.മീ പ്രദേശത്താണ് ഇന്ത്യയുടെയും ചൈനയുടെയും ഇടയില്‍ തര്‍ക്കമുള്ളത്. പ്രശ്‌ന പരിഹാരത്തിനായി ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ 21 തവണ ചര്‍ച്ച നടത്തിയെങ്കിലും ശാശ്വത പരിഹാരത്തില്‍ എത്താനായില്ല.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 minutes ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 minutes ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  25 minutes ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  32 minutes ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  an hour ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago