വിദ്യാഭ്യാസ പരിഷ്‌കരണം ആശങ്ക തീര്‍ത്ത് നടപ്പിലാക്കണം: മുസ്‌ലിം സംഘടനകള്‍
കോഴിക്കോട്: ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്, ഭാഷാധ്യാപക കോഴ്‌സ്, ഹയര്‍ സെക്കന്‍ഡറി അറബി തസ്തിക നിഷേധം തുടങ്ങി വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നടപടികളില്‍ മുസ്‌ലിം സമുദായ സംഘടനകളുടെ യോഗം ശക്തമായ ആശങ്ക രേഖപ്പെടുത്തി. വിദ്യാഭ്യാസ രംഗത്തെ മൗലികമായ പരിഷ്‌കാരങ്ങള്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യാതെയും അഭിപ്രായങ്ങള്‍ തേടാതെയും ധൃതി പിടിച്ച് നടപ്പാക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ബന്ധപ്പെട്ടവരുമായി അടിയന്തരമായി സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു .
മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് ഇബ്‌റാഹിം മുതൂര്‍ അധ്യക്ഷനായി. കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ടി.പി സുബൈര്‍ (സമസ്ത), സലാഹുദ്ദീന്‍ മദനി (കെ.എന്‍.എം), അബൂ ഫൈസല്‍ (ജമാഅത്തെ ഇസ്‌ലാമി), കെ. അബൂബക്കര്‍ മൗലവി (കെ.എന്‍.എം മര്‍കസുദ്ദഅ്‌വ), മുഹമ്മദലി കിനാലൂര്‍ (സുന്നി വിദ്യാഭ്യാസ ബോര്‍ഡ്), കെ. സജാദ് (വിസ്ഡം), ടി.കെ അബ്ദുല്‍ കരീം (എം.എസ്.എസ്), അനസ് കടലുണ്ടി, ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്, എ. മുഹമ്മദ് എന്നിവര്‍ വിഷയം അവതരിപ്പിച്ചു. എം.വി അലിക്കുട്ടി, (ജന. സെക്രട്ടറി കെ.എ.ടി.എഫ് ), എം.പി അബ്ദുല്‍ ഖാദര്‍ (ട്രഷറര്‍ കെ.എ.ടി.എഫ്), ടി.പി അബ്ദുല്‍ ഹഖ്, കെ. നൗഷാദ്, എ. അബ്ദുറഹീം (കെ.എ.ടി.എഫ് ) സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."