യു.എസ് ആണവ പരീക്ഷണങ്ങളുടെ വിഡിയോ പുറത്ത്
വാഷിങ്ടണ്‍: ശീത യുദ്ധക്കാലത്ത് യു.എസ് നടത്തിയ കുറ്റന്‍ ആണവ പരീക്ഷണങ്ങളുടെ വിഡിയോ പുറത്ത്. കാലിഫോര്‍ണിയയിലെ ലോറന്‍സ് ലിവര്‍മോര്‍ നാഷനില്‍ ലബോറട്ടറിയാണ് വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഏറ്റവും വലിയ ശേഖരത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. 250 ഓളം വിഡിയോകളില്‍ യു.എസിന്റെ ആണവ ശക്തിയുടെ തീവ്രത വ്യക്തമാക്കുന്നുണ്ട്.
1945മുതല്‍ 1962 വരെയുള്ള ആണവ പരീക്ഷണങ്ങളുടെ വിഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. 210 ആണവ പരീക്ഷങ്ങളുടെ ദൃശ്യങ്ങളാണുള്ളത്.
എന്നാല്‍ എവിടെയാണ് പരീക്ഷണം നടത്തിയതെന്നത് വ്യക്തമല്ല. ഉത്തരകൊറിയ സമ്പൂര്‍ണമായി ആണവ നിരായുധീകരണം നടത്തണമെന്ന ആവശ്യത്തില്‍ യു.എസ് ഉറച്ചുനില്‍ക്കുന്നതിനിടെയാണ് വിഡിയോ പുറത്തുവരുന്നത്.
ആണവ നിരായുധീകരണം നടത്തണമെന്ന് ഉത്തരകൊറിയന്‍ സന്ദര്‍ശനത്തിനിടെ യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."