തായ് കുട്ടികള്‍ രക്ഷിതാക്കളോട്; 'ഭയപ്പെടേണ്ട, ഞങ്ങള്‍ ശക്തരാണ്'
ബാങ്കോക്ക്: ഭയപ്പെടേണ്ട, ഞങ്ങള്‍ ശക്തരാണെന്ന് തയ്ലന്‍ഡ് ഗുഹയില്‍ അകപ്പെട്ട കുട്ടികള്‍ രക്ഷിതാക്കളോട്. മുങ്ങല്‍ വിദഗ്ധരുടെ പക്കല്‍ കൊടുത്തുവിട്ട കത്തിലാണ് കുട്ടികളുടെ ആശ്വാസ വാക്കുകള്‍. ടീച്ചര്‍ ഞങ്ങള്‍ക്ക് അമിതമായി ഹോം വര്‍ക്ക് തരരുതെന്ന് ഒരു കുട്ടി എഴുതിയപ്പോള്‍ ചിക്കന്‍ ഫ്രൈ കഴിക്കാന്‍ കൊതിയാവുന്നുവെന്ന് മറ്റൊരു കത്തിലുണ്ട്.
കുട്ടികള്‍ക്കുണ്ടായ അപകടത്തില്‍ ഫുട്ബോള്‍ കോച്ച് എക്കാപോള്‍ ചാന്ഡ്വാങ് രക്ഷിതാക്കളോട് ക്ഷമ ചോദിച്ചു. പ്രിയപ്പെട്ട രക്ഷിതാക്കളോ, ഇപ്പോള്‍ എല്ലാ കാര്യങ്ങളും മികച്ച രീതിയില്‍ പോവുന്നുണ്ടെന്നും രക്ഷാ പ്രവര്‍ത്തകര്‍ മികച്ച രീതിയിലാണ് തങ്ങളെ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം എഴുതിയ കത്തില്‍ പറയുന്നു. കത്ത് തായ് സര്‍ക്കാര്‍ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചു.
അതിനിടെ തായ്ലന്ഡില് അകപ്പെട്ട കുട്ടികളെ രക്ഷപ്പെടുത്താനുള്ള നീക്കങ്ങള്‍ രക്ഷാ പ്രവര്‍ത്തകര്‍ തുടരുകയാണ്. വരും ദിവസങ്ങളില്‍ മഴ ശക്തമാവുകയാണെങ്കില്‍ ഗുഹയില്‍ അകപ്പെട്ട 12 കുട്ടികളെയും അവരുടെ കോച്ചിനെയും പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഭീഷണിയാവും.
എന്നാല്‍ ഇവരെ പുറത്തിറക്കാന്‍ രക്ഷാ പ്രവര്ത്തകന് പുതിയ മാര്‍ഗങ്ങള്‍ ഒരുക്കുന്നുണ്ട്. മലയുടെ മുകളില്‍ നിന്ന് ഗുഹക്കുള്ളിലേക്ക് പുകക്കുഴല്‍ മാതൃകയിലുള്ള നൂറിലധികം ചെറു തുരങ്കങ്ങള്‍ ഉണ്ടാക്കി കുട്ടികളെ പുറത്തെത്തിക്കാനുള്ള സാധ്യതയാണ് പരീക്ഷിക്കുന്നത്.
ഗുഹയിലെ വെള്ളം പൊങ്ങുകയും വായുവിന്റെ അളവ് അപകടകരമായ വിധത്തില്‍ കുറയുകയും ചെയ്തതിനാലാണ് ഈ ശ്രമത്തിനൊരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."