യു.പി പിടിക്കാന്‍ ഷീലാ ദീക്ഷിത് കോണ്‍ഗ്രസിനെ നയിക്കും
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ മുതിര്‍ന്ന നേതാവ് ഷീലാ ദീക്ഷിത് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവും. ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിന്റെ അനുഭവപരിചയവും മികച്ച പ്രവര്‍ത്തന പാരമ്പര്യവും കണക്കിലെടുത്താണ് യു.പി പിടിക്കാനുള്ള ചുമതല പാര്‍ട്ടി ഏല്‍പ്പിക്കുന്നതെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജനാര്ദനന് ദിവേദി പറഞ്ഞു. ഭാരിച്ച ഉത്തരവാദിത്വമാണ് ഹൈക്കമാന്‍ഡ് ഏല്‍പ്പിച്ചിരിക്കുന്നതെന്ന് ഷീലാ ദീക്ഷിതും പ്രതികരിച്ചു. പ്രിയങ്കാഗാന്ധി പ്രാചാരണത്തിന് നേതൃത്വം നല്‍കുമെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു.
2017ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തന്ത്രങ്ങള്‍ക്ക് രൂപം കൊടുക്കുന്ന പ്രശാന്ത് കിഷോറിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഷീലാ ദീക്ഷിതിനെ സ്ഥാനാര്‍ഥിയാക്കിയത്. ഇക്കാര്യത്തില്‍ തുടക്കത്തില്‍ ഷീലാ ദീക്ഷിത് താല്പര്യക്കുറവ് അറിയിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."