HOME
DETAILS

ഷംനാ തസ്‌നീമിന്റെ മരണം: ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

  
backup
April 21 2017 | 21:04 PM

%e0%b4%b7%e0%b4%82%e0%b4%a8%e0%b4%be-%e0%b4%a4%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a8%e0%b5%80%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%a1


കൊച്ചി: കളമശേരി മെഡിക്കല്‍ കോളജ് എം.ബി.ബി.എസ് വിദ്യാര്‍ഥിനി ഷംനാ തസ്‌നീമിന്റെ മരണവുമായി ബന്ധപ്പെട്ട് ചികിത്സിച്ച ഡോക്ടര്‍ ജില്‍സ് ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്തു. ഇതുസംബന്ധിച്ച ആരോഗ്യവകുപ്പിന്റെ ഉത്തരവു കിട്ടിയതായി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ശ്രീകല പറഞ്ഞു. ഡോക്ടര്‍ക്ക് വീഴ്ചപറ്റിയെന്ന അന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.
2016 ജൂലായ് 18നാണ് പനിക്ക് ചികിത്സതേടി ഷംന മെഡിക്കല്‍ കോളജിലെത്തിയത്. ഷംനയെ പരിശോധിച്ച ഡോക്ടര്‍ കുറിച്ചുനല്‍കിയ അലര്‍ജി സാധ്യത കൂടുതലുള്ള സെഫ്ട്രിയാക്‌സോണ്‍ എന്ന ആന്റിബയോട്ടിക്ക് കഴിച്ചതാണ് മരണകാരണമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ചികിത്സാപ്പിഴവുമൂലമാണ് ഷംന മരിച്ചതെന്ന ആരോപണം തുടക്കംമുതല്‍ ശക്തമായിരുന്നു. സംഭവത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ ജോയിന്റ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ ശ്രീകുമാരിയുടെ നേതൃത്വത്തിലുള്ള സമിതി സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് അന്നത്തെ ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന് കൈമാറിയിരുന്നു. ചികിത്സാപ്പിഴവ് ചൂണ്ടിക്കാണിച്ച റിപ്പോര്‍ട്ടില്‍ നടപടിയുണ്ടായില്ലെന്ന് ഷംനയുടെ കുടുംബം ആരോപിക്കുകയും ചെയ്തു.
സാധാരണ പനി ബാധിച്ച് ചികിത്സ തേടിയെത്തിയ ഷംന കുത്തിവയ്പ്പിനുശേഷം കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. പ്രവേശിപ്പിച്ച വാര്‍ഡില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്തതും ചികിത്സ വൈകാന്‍ കാരണമായി.
20മിനിറ്റ് വൈകിയാണ് ഷംനയെ ഐ.സി.യുവിലേക്ക് മാറ്റിയത്. പെണ്‍കുട്ടിയുടെ നില ഗുരുതരമായതിനെത്തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായിരുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  5 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  6 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  7 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  8 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago