ഹോട്ടലുകളില്‍ സര്‍വിസ് ചാര്‍ജ് പാടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ഉപഭോക്താക്കളില്‍ നിന്ന് ഹോട്ടലുകള്‍ സര്‍വിസ് ചാര്‍ജ് ഈടാക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍, ടിപ്പ് കൊടുക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് തീരുമാനമെടുക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
ഇക്കാര്യം ചൂണ്ടിക്കാട്ടി എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സര്‍ക്കുലര്‍ അയച്ചതായി കേന്ദ്ര ഭക്ഷ്യ-ഉപഭോക്തൃ മന്ത്രി രാംവിലാസ് പസ്വാന് അറിയിച്ചു. ഇതുസംബന്ധിച്ച മാര്‍ഗരേഖ പ്രധാനമന്ത്രിയുടെ ഓഫിസാണ് സംസ്ഥാനങ്ങള്‍ക്ക് കൈമാറിയത്.
സേവന നികുതി എന്നത് സ്വമനസാലെ കൊടുക്കേണ്ടതാണ്. നിയമപരമായി ഇത് നിര്ബന്ധിതമായതല്ല. ഒരു ഉപഭോക്താവില്‍ നിന്ന് ഈടാക്കാവുന്ന സര്‍വിസ് ചാര്‍ജ് എത്രയാണെന്ന് തീരുമാനിക്കാന്‍ ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും അധികാരമില്ല. എത്രയാണ് സര്‍വിസ് ചാര്‍ജ് കൊടുക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള പൂര്‍ണമായ അധികാരം ഉപഭോക്താക്കള്‍ക്കായിരിക്കും.
അഞ്ചു മാസം മുന്‍പ് ഇതുസംബന്ധിച്ച മാര്‍ഗ നിര്‍ദേശം കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇതില്‍ ഉപഭോക്താക്കള്‍ക്ക് ഭക്ഷണം ഇഷ്ടമായില്ലെങ്കില്‍ സര്‍വിസ് ചാര്‍ജ് നല്കാതിരിക്കാനുള്ള അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
ഹോട്ടലുകളും റസ്റ്റോറന്റുകളും 10 ശതമാനം വരെ സര്‍വിസ് ചാര്‍ജുകള്‍ ഈടാക്കാറുണ്ട്. ഇത് പാടില്ലെന്ന നിര്‍ദേശം പാലിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും പുതിയ ഉത്തരവ് കൊണ്ടുവന്നതെന്ന് മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."