കേന്ദ്രസംഘം മൂന്നാറിലെത്തണം: കുമ്മനം
ന്യൂഡല്‍ഹി: മൂന്നാറില്‍ പാരിസ്ഥിതികാഘാത പഠനം നടത്താന്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം തയാറാകണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇതിനായി പരിസ്ഥിതി വിദഗ്ധര്‍ അടങ്ങുന്നസംഘത്തെ അയക്കണമെന്ന് കേന്ദ്രമന്ത്രി അനില്‍ ദവെയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മൂന്നാറില്‍ നിരന്തരമായ ഭൂമി കൈയേറ്റങ്ങളുണ്ടാകുകയാണ്. എല്ലാവിധ പരിസ്ഥിതി നിയമങ്ങളും ലംഘിച്ചുകൊണ്ടുള്ള അനധികൃത കെട്ടിട നിര്‍മാണങ്ങള്‍ അതിവേഗത്തില്‍ പുരോഗമിക്കുന്നു. ഉത്തരാഖണ്ഡിന് സമാനമായത് അല്ലെങ്കിലും കെട്ടിടങ്ങള്‍ തകര്‍ന്നുവീണുള്ള വലിയ ദുരന്തങ്ങള്‍ക്ക് സാധ്യതയുള്ള പ്രദേശമായി മൂന്നാര്‍ മാറിക്കഴിഞ്ഞതായി വനംപരിസ്ഥിതി മന്ത്രിയെ ധരിപ്പിച്ചതായും കുമ്മനം പറഞ്ഞു.നാനൂറിലധികം അനധികൃത റിസോര്‍ട്ടുകളാണ് മൂന്നാറില്‍ കെട്ടിപ്പൊക്കിയിരിക്കുന്നതെന്ന് എന്‍.ഡി.എ വൈസ് ചെയര്മാന് രാജീവ് ചന്ദ്രശേഖര്‍ എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."