20 അടി താഴ്ചയിലേക്ക് കാര്‍ മറിഞ്ഞു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
പള്ളിക്കല്‍: 20 അടി താഴ്ചയിലേക്ക് തല കീഴായി മറിഞ്ഞ കാറില്‍ നിന്നും ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പള്ളിക്കല്‍ സ്രാമ്പ്യ ബസാറിലെ പുള്ളാട്ട് കുഴി റോഡില്‍ വ്യാഴാഴ്ച രാത്രി പത്തോടെയാണ് സംഭവം. കുത്തനെയുള്ള ഇറക്കത്തില്‍ കാര്‍ നിര്‍ത്തി കാറിലുണ്ടായിരുന്ന യാത്രക്കാര്‍ ഇറങ്ങിയ ഉടനെ കാര്‍ മുന്നോട്ട് നീങ്ങി താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. ശക്തമായ മഴ പെയ്യുന്നതിനിടെ ശബ്ദം കേട്ട് ഓടിക്കൂടിയ പ്രദേശവാസികള്‍ തകര്‍ന്നു കിടക്കുന്ന കാറിനുള്ളിലകപ്പെട്ട ഡ്രൈവറെ പുറത്തിറക്കുകയായിരുന്നു.
ഡ്രൈവര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. അടുത്തിടെ കോണ്‍ക്രീറ്റ് പ്രവര്‍ത്തി നടത്തി ഗതാഗത്തിന് തുറന്ന് കൊടുത്ത റോഡ് ഏറെ കുത്തനെ ആയതിനാല്‍ കയറ്റം കയറുന്ന വാഹനങ്ങള്‍ക്ക് ഭീഷണിയാണ്. റോഡരികില്‍ സുരക്ഷാ ഭിത്തിയില്ലാത്തതും അപകടത്തിന് കാരണമാണ്. ഇവിടെ റോഡരികില്‍ സുരക്ഷക്കായി കൈവരി നിര്‍മ്മിക്കണമെന്നും കയറ്റത്തില്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."