കാര്‍ഷിക മേഖലയിലെ അവലോകനങ്ങള്‍ക്ക് ഇനി ഡ്രോണ്‍
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി കാര്‍ഷികമേഖലയിലെ സമയബന്ധിതവും അതിവേഗവുമുളള അവലോകനങ്ങള്‍ക്ക് ഇനി ഡ്രോണിന്റെ സഹായം. വിള വിസ്തൃതി നിര്‍ണയം, സസ്യാരോഗ്യ സംരക്ഷണം, കീടരോഗ നിയന്ത്രണത്തിനുളള ജൈവ ഉപാധികളുടെ ഉപയോഗം, സൂക്ഷ്മ മൂലകങ്ങളുടെ പ്രയോഗം, കൃഷിനാശ നഷ്ടങ്ങളുടെ അവലോകനം തുടങ്ങി ഒട്ടനവധി മേഖലകളില്‍ ഡ്രോണിന്റെ ഉപയോഗം ഫലവത്താക്കും.
പ്രകൃതി ദുരന്തമുണ്ടാകുമ്പോള്‍ അതിന്റെ വ്യാപ്തി, നിലവിലെ വിള നില, മണ്ണിന്റെ ഘടന തുടങ്ങി ഒരു കര്‍ഷകന്റെ കൃഷി ഭൂമി വരെ കൃത്യമായി ഡ്രോണ്‍ മുഖേന തിരിച്ചറിയാന്‍ സാധിക്കും. കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വിറോണ്‍മെന്റ് സെന്ററിനായിരിക്കും ഇതിന്റെ നിയന്ത്രണ ചുമതല. സംസ്ഥാന കൃഷിവകുപ്പ,് എന്‍.ഇ.എസ്.എ.സി ഷില്ലോങ്, എം.ഐ.ടി ചെന്നൈ, ഐ.ഐ.എസ്.ടി തിരുവനന്തപരും, ഐ.ഐ.എസ്.സി ബംഗളൂരു എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സര്‍ക്കാര്‍ കൃഷിയിറക്കിയ വിവാദ മെത്രാന്‍ കായലിലെ പരീക്ഷണം വിജയം കണ്ട പശ്ചാത്തലത്തിലാണ് ഡ്രോണ്‍ വാണിജ്യാടിസ്ഥാനത്തില്‍ സംസ്ഥാനവ്യാപകമായി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.ആദ്യ ഘട്ടത്തില്‍ വട്ടവിട, കാന്തല്ലൂര്‍ മേഖല, സമനില പ്രദേശങ്ങള്‍, മലയോര മേഖല, തീരദേശ പ്രദേശം എന്നിവിടങ്ങളില്‍ ഡ്രോണ്‍ പ്രവര്‍ത്തനക്ഷമമാക്കും.പല സംസ്ഥാനത്തും ഡ്രോണ്‍ പരീക്ഷണം നടത്തിയിട്ടുണ്ടെങ്കിലും വാണിജ്യാടിസ്ഥാനത്തില്‍ ഡ്രോണ്‍ ആദ്യമായി ഉപയോഗിക്കുന്നത് കേരളത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."