HOME
DETAILS
MAL
ക്വാറി ഉടമകള്‍ക്കുവേണ്ടി എം.കെ.ദാമോദരന്‍ ഇന്ന് ഹാജരാകും
backup
July 15 2016 | 03:07 AM
കൊച്ചി: മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം.കെ.ദാമോദരന്‍ സര്‍ക്കാരിനെതിരേ വീണ്ടും ഹൈക്കോടതിയില്‍ ഹാജരാകും.
ലോട്ടറി തട്ടിപ്പ് കേസില്‍ സാന്റിയാഗോ മാര്ട്ടിന്, കശുവണ്ടി കോര്പറേഷന് അഴിമതിക്കേസില്‍ ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്.ചന്ദ്രശേഖരന് എന്നിവര്‍ക്കു വേണ്ടി ഹാജരായതിന്റെ വിവാദം തുടരവെയാണ് വീണ്ടും എം.കെ ദാമോദരന്‍ സര്‍ക്കാരിനെതിരേ കോടതിയിലെത്തുന്നത്.
ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന് അധ്യക്ഷനായ ബെഞ്ച് ആയിരിക്കും കേസ് പരിഗണിക്കുക. സര്‍ക്കാരിനെതിരായ കേസില്‍ ക്വാറി ഉടമകള്‍ക്കു വേണ്ടിയാണ് എം.കെ.ദാമോദരന്‍ ഹാജരാകുന്നത്. പരിസ്ഥിതി അനുമതി ക്വാറികള്‍ക്ക് ഒഴിവാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ക്വാറി ഉടമകള്‍ ഹരജി നല്‍കിയിരിക്കുന്നത്. ഇതിനുമുമ്പും ക്വാറി ഉടമകള്‍ക്ക് വേണ്ടി ഇതേ കേസില്‍ ദാമോദരന്‍ ഹാജരായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."