കാംപസുകളിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ എതിര്‍ക്കപ്പെടണം: സുധീരന്‍
കോഴിക്കോട്: കാംപസുകളിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ എതിര്‍ക്കപ്പെടണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. അഭിമന്യുവും ഷുഹൈബുമാരും കൊല്ലപ്പെടുന്നത് കേരളത്തിലെ മതേതര ജനാധിപത്യത്തിന് വെല്ലുവിളിയാണ്. കോഴിക്കോട് അളകാപുരിയില്‍ വി. രാജഗോപാല്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയും സി.പി.എമ്മും നടത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ അപലപിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മഹത്തമായ സ്ഥാനമുണ്ടെങ്കിലും പുതിയ സാഹചര്യത്തില്‍ ഇവയ്ക്ക് മൂല്യചോഷണം സംഭവിച്ചിരിക്കുന്നു. കേവലം അധികാരത്തിലെത്താന്‍ വേണ്ടി മാത്രം രാഷ്ട്രീയത്തെ കാണുന്നവരാണ് പലരും. രാഷ്ട്രീയ പാര്‍ട്ടികള്‍ ബ്യൂറോക്രസി വെടിഞ്ഞ് ജനാധിപത്യമൂല്യങ്ങള്‍ ഉള്‍കൊള്ളണം.
പാര്‍ട്ടികളുടെ വര്‍ധനവ് ജനങ്ങള്‍ക്കിടയില്‍ മതിപ്പ് കുറയാന്‍ കാരണമായിട്ടുണ്ട്. കേരളത്തില്‍ നാല് പാര്‍ട്ടികളുണ്ടായ സ്ഥാനത്ത് ഇന്ന് 13 ലധികം പാര്‍ട്ടികളുണ്ടെന്നും സുധീരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."