HOME
DETAILS

നെല്‍വയല്‍-തണ്ണീര്‍ത്തട ഭേദഗതി ബില്‍: ജില്ലാ കലക്ടര്‍മാരോട് റിപ്പോര്‍ട്ട് തേടി

  
backup
July 07 2018 | 18:07 PM

%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4-16

മലപ്പുറം: നെല്‍വയല്‍- തണ്ണീര്‍ത്തട ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടാകുന്ന നേട്ടങ്ങള്‍, നഷ്ടങ്ങള്‍ എന്നിവ വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം. സംസ്ഥാനത്ത് ഭൂമിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നാളെ തലസ്ഥാനത്ത് ജില്ലാ കലക്ടര്‍മാരുടേയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഈയോഗത്തിലാണ് കലക്ടര്‍മാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. നിയമസഭ പാസാക്കിയ തണ്ണീര്‍ത്തട നിയമ ഭേദഗതി ബില്ലില്‍ കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്ന വ്യവസ്ഥകളെ സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കേയാണ് മന്ത്രി യോഗം വിളിച്ചുചേര്‍ത്തിട്ടുള്ളത്. 2008നു മുന്‍പ് നെല്‍വയല്‍ നികത്തിയത് ക്രമവര്‍ക്കരിച്ച് നല്‍കുന്നതിന് ന്യായവിലയുടെ അമ്പത് ശതമാനം പിഴ ഈടാക്കണമെന്ന വ്യവസ്ഥയാണ് സംസ്ഥാനത്തെ നൂറുകണക്കിന് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നത്. ജല ലഭ്യതയുടേയും ഉല്‍പാദനക്ഷമതയുടേയും കുറവ് മൂലം നെല്‍കൃഷി ലാഭകരമല്ലാത്തതിനെ തുടര്‍ന്നാണ് നെല്‍കൃഷി ഉപേക്ഷിച്ച് മെച്ചപ്പെട്ട ലാഭത്തിനുവേണ്ടി മറ്റ് കൃഷികളിലേക്ക് മാറിയത്. എന്നാല്‍ പുതിയ നിയമപ്രകാരം ഇത്തരത്തില്‍ വയല്‍ നികത്തിയവര്‍ ലക്ഷങ്ങള്‍ പിഴ അടക്കേണ്ടിവരും. നെല്‍കൃഷി ഉപേക്ഷിച്ച് തോട്ട കൃഷിയിലേക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാറിയ കര്‍ഷകര്‍ ഇതുവരെ കൃഷിചെയ്തുണ്ടാക്കിയ സമ്പാദ്യം മുഴുവന്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് പിടിച്ചെടുക്കുന്നതാണ് ഭേദഗതി ബില്ലിലെ ക്രമവല്‍ക്കരണ വ്യവസ്ഥ. ഇത് കടുത്ത കര്‍ഷക ദ്രോഹവും അന്യായവുമാണെന്നാണ് കര്‍ഷകരുടെ ആക്ഷേപം. ഇതുസംബന്ധിച്ച് യോഗത്തില്‍ വിശദമായ ചര്‍ച്ചയുണ്ടാകും. ജില്ലകളില്‍ റവന്യൂ വകുപ്പ് നടപ്പാക്കുന്ന പ്രത്യേക പദ്ധതികളും വില്ലേജുകളില്‍ തീര്‍പ്പാകാതെ കിടക്കുന്ന ഭൂപ്രശ്‌നങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. അഡീഷനല്‍ ചീഫ് സെക്രട്ടറി, ലാന്റ് റവന്യൂ കമ്മിഷണര്‍, ജോ.കമ്മിഷണര്‍, ലാന്റ് ബോര്‍ഡ് സെക്രട്ടറി തുടങ്ങിയ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  5 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  6 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago