HOME
DETAILS

റേഷന്‍കാര്‍ഡ്: റെക്കോര്‍ഡ് ഭേദിച്ച് അപേക്ഷകള്‍

  
backup
July 07 2018 | 18:07 PM

%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%b1%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d

കൊണ്ടോട്ടി: റേഷന്‍ കാര്‍ഡിനായി സംസ്ഥാനത്ത് 10 ദിവസത്തിനിടെ ലഭിച്ച അപേക്ഷകള്‍ 3,73,338. കഴിഞ്ഞ മാസം 25 മുതലാണ് പുതിയ റേഷന്‍ കാര്‍ഡിനും അനുബന്ധ ആവശ്യങ്ങള്‍ക്കുമായി സംസ്ഥാനത്തെ 81 താലൂക്ക് സപ്ലൈ ഓഫിസുകളിലും സിറ്റി റേഷനിങ് ഓഫിസുകളിലും അപേക്ഷ സ്വീകരണം തുടങ്ങിയത്. 

തൃശൂര്‍, പാലക്കാട്, കൊല്ലം, മലപ്പുറം ജില്ലകളിലാണ് കൂടുതല്‍ അപേക്ഷകരുള്ളത്.തൃശൂര്‍ ജില്ലയിലെ തലപ്പള്ളിയാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ച താലൂക്ക്. 12,000 അപേക്ഷകളാണ് തലപ്പള്ളി താലൂക്കില്‍ ലഭിച്ചത്.
നാലുവര്‍ഷത്തിന് ശേഷമാണ് സിവില്‍ സപ്ലൈസ് വകുപ്പ് പുതിയ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയത്. ഇതാണ് അപേക്ഷകള്‍ ക്രമാതീതമായി കൂടാന്‍ കാരണം.താലൂക്ക് സപ്ലൈ ഓഫിസുകളിലെ തിരക്ക് കണക്കിലെടുത്ത് മിക്കയിടങ്ങളിലും ഗ്രാമപഞ്ചായത്തുകള്‍ക്ക് കേന്ദ്രീകരിച്ച് പ്രത്യേക അദാലത്തുകള്‍ നടത്തിവരികയാണ്. ദിവസവും എഴുന്നൂറുമുതല്‍ ആയിരംവരെ അപേക്ഷകള്‍ ലഭിക്കുന്നുണ്ട്. ഒരു ദിവസം 1,500 അപേക്ഷകള്‍ ലഭിച്ച താലൂക്കുകളുമുണ്ട്.
പുതിയ റേഷന്‍ കാര്‍ഡ്, നിലവിലുള്ള കാര്‍ഡ് മറ്റൊരു താലൂക്കിലേക്കു മാറ്റല്‍, കാര്‍ഡിലെ അംഗങ്ങളെ മറ്റ് താലൂക്കിലേക്ക് മാറ്റല്‍, പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തല്‍, തെറ്റ്തിരുത്തല്‍, ഡ്യൂപ്ലിക്കറ്റ് കാര്‍ഡ്, അംഗങ്ങളെ മറ്റുസംസ്ഥാനത്തേക്ക് മാറ്റല്‍, റേഷന്‍കാര്‍ഡ് മറ്റുസംസ്ഥാനത്തേക്ക് മാറ്റല്‍, കാര്‍ഡ് പുതുക്കാത്തതിന്റെയും കാര്‍ഡില്‍ ഉള്‍പ്പെടുത്താത്തതിന്റെയും സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവയുടെ അപേക്ഷകളാണ് നേരിട്ടു സ്വീകരിക്കുന്നത്.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരണത്തിന് മുന്‍പ് നേരിട്ട് അപേക്ഷകള്‍ സ്വീകരിച്ചത് സപ്ലൈ ഓഫിസുകള്‍ക്ക് ഇരുട്ടടിയായിട്ടുണ്ട്. അപേക്ഷകള്‍ നേരിട്ട് സ്വീകരിച്ചവ ആധാറുമായി ചേര്‍ത്ത് പുതിയ സോഫ്റ്റ്‌വെയറിലേക്ക് മാറ്റണം, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഈമാസം 16 മുതല്‍ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടും നേരിട്ട് നല്‍കുന്നവരില്‍ ക്രമാതീതമായ വര്‍ധനവാണുണ്ടായത്.
ഈ അപേക്ഷകള്‍ പുതിയ സോഫ്റ്റ് വെയറിലേക്ക് മാറ്റിയതിന് ശേഷമെ കാര്‍ഡ് വിതരണം ചെയ്യാന്‍ കഴിയുകയുള്ളൂ. രണ്ട് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികളുടെ ആധാര്‍ നമ്പറടക്കം റേഷന്‍കാര്‍ഡ് അപേക്ഷയില്‍ ചേര്‍ക്കണം. എന്നാല്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കുമ്പോള്‍ ഓഫിസ് പ്രവര്‍ത്തനത്തിന്റെ കാലതാമസം ഒഴിവാക്കാനാകും. പുതിയ കാര്‍ഡ് രണ്ട് മാസത്തിനകം നല്‍കാനാണ് തീരുമാനം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  14 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  an hour ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  2 hours ago