വെള്ളാപ്പള്ളിക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ആരോപിച്ച് എസ്.എന്‍.ഡി.പി ഹൈക്കോടതിയിലേക്ക്
കൊല്ലം: എസ്.എന്‍.ഡി.പി മഹേശന്റെ ആത്മഹത്യാ കുറിപ്പില്‍ വെള്ളാപ്പള്ളിക്കും കുടുംബത്തിനുമെതിരേ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതായി കുടുംബം. സംഭവത്തെക്കുറിച്ച് മഹേശന്‍ ഭാര്യക്കെഴുതിയ കത്ത് ഇന്ന് അന്വേഷണ സംഘത്തിനു കൈമാറും. കത്തില്‍ നിര്‍ണായകവിവരങ്ങളാണുള്ളതെന്നാണറിയുന്നത്. വെള്ളാപ്പള്ളിക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ആരോപിച്ച് എസ്.എന്‍.ഡി.പി യോഗം സംരക്ഷണ സമിതി ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.
മഹേശന്റെ കുടുംബവും ബി.ഡി.ജെ.എസിലെ സുഭാഷ് വാസു വിഭാഗവും നിയമപരമായ പോരാട്ടത്തിനുള്ള തയാറെടുപ്പിലുമാണ്. ഇതിന് മുന്നോടിയായി വെള്ളാപ്പള്ളി വിരുദ്ധരെ കോര്‍ത്തിണക്കി സംസ്ഥാനത്ത് വിപുലമായ പ്രചാരണവും സംരക്ഷണ സമിതി സംഘടിപ്പിക്കാനും ആലോചിക്കുന്നുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി വിരുദ്ധ വിഭാഗങ്ങളുടെ പിന്തുണ ഇടത് മുന്നണിക്കായിരുന്നു. നിരവധി കേസുകള്‍ വെള്ളാപ്പള്ളിക്കെതിരേ ഉയര്‍ന്ന സാഹചര്യത്തില്‍ ഈഴവ സമുദായത്തിനുള്ളിലും യോഗ നേതൃത്വത്തിനെതിരായ വികാരം ശാഖാതലങ്ങളില്‍ ശക്തി പ്രാപിച്ചിട്ടുണ്ട്. എസ്.എന്‍.ഡി.പി യൂനിയന്‍ നേതൃത്വങ്ങളില്‍ വലിയൊരു വിഭാഗത്തിനും വെള്ളാപ്പള്ളിയുടെയും തുഷാറിന്റെയും പല നടപടികളിലും വിയോജിപ്പുണ്ടെങ്കിലും സ്ഥാനഷ്ടം മുന്‍നിര്‍ത്തി മാത്രമാണ് പുറമേ അഭിപ്രായം പറയാതിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."