പെരിന്തല്‍മണ്ണ നഗരസഭയ്ക്ക് ഹഡ്‌കോയുടെ സി.എസ്.ആര്‍ ഗ്രാന്റ്
പെരിന്തല്‍മണ്ണ: അര്‍ബന്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ(ഹഡ്‌കോ) 2016 - 2017 വര്‍ഷത്തെ സമൂഹ നന്മ പ്രവര്‍ത്തന ഫണ്ട് (സി.എസ്. ആര്‍) പെരിന്തല്‍മണ്ണ നഗരസഭക്ക് ലഭിച്ചു. 71 ലക്ഷം രൂപയാണ് നഗരസഭക്ക് ഗ്രാന്റായി നല്‍കിയത്.
ഹഡ്‌കോയില്‍ നിന്നും വായ്പയെടുത്ത സ്ഥാപനങ്ങളുടെ വായ്പ തിരിച്ചടവിലെ കാര്യക്ഷമത, വായ്പ ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ മികവ്, നഗരസഭ നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ ഗ്രാന്റായി സമര്‍പ്പിക്കുന്ന പ്രൊജക്റ്റിന്റെ മേന്മ എന്നിവ പരിഗണിച്ചാണ് പെരിന്തല്‍മണ്ണ നഗരസഭക്ക് ഗ്രാന്റ് ലഭിച്ചത്. ഹഡ്‌കോയുടെ കേരള റീജ്യണല്‍ ഇത് സംബന്ധിച്ച് സമര്‍പ്പിച്ച ശുപാര്‍ശ ഡല്‍ഹിയിലെ കേന്ദ്ര ഓഫിസ് വിശദമായി പരിശോധിച്ചാണ് നഗരസഭയെ ഗ്രാന്റിനായി തെരഞ്ഞെടുത്തത്. വിവിധ പദ്ധതികളോടെ നഗരസഭ സമര്‍പ്പിച്ച പ്രപ്പോസലിനാണ് ഗ്രാന്റ് അനുവദിച്ചിട്ടുള്ളത്. ഹഡ്‌കോയുടെ നിര്‍ദേശപ്രകാരമാണ് ഈ പ്രപ്പോസല്‍ നഗരസഭ സമര്‍പ്പിച്ചത്. ഒരു കോടിയോളം രൂപ ചിലവ് വരുന്ന പദ്ധതിക്കാണ് തിരിച്ചടവ് വേണ്ടാത്ത ഗ്രാന്റായി 71 ലക്ഷം നല്‍കിയത്.
നഗരസഭയുടെ ധന മാനേജ്‌മെന്റിനും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഈ വര്‍ഷത്തെ സി.എസ്.ആര്‍ ഫണ്ട് പെരിന്തല്‍മണ്ണ നഗരസഭക്ക് നല്‍കുന്നതെന്ന് ഹഡ്‌കോ റീജ്യണല്‍ ചീഫ് ബീനാ ഫിലിപ്പ് പറഞ്ഞു. ഗ്രാന്റ് അനുവദിച്ചുകൊണ്ടുള്ള സമ്മതപത്രം തിരുവനന്തപുരം ഹഡ്‌കോ ഹെഡ് ഓഫിസില്‍ നടന്ന ചടങ്ങില്‍ ഹഡ്‌കോ റീജ്യണന്‍ മാനേജര്‍ ബീനാ ഫിലിപ്പില്‍ നിന്നും നഗരസഭാ ചെയര്‍മാന്‍ എം. മുഹമ്മദ് സലീം ഏറ്റുവാങ്ങി. ജോയിന്റ് ജനറല്‍ മാനേജര്‍മാരായ ജോണ്‍ ജോസഫ്, കോശി വര്‍ഗീസ്, റോഹിന്‍ ജാഫ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."