HOME
DETAILS
MAL
കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട: ഇന്ത്യക്കാരൻ പിടിയിലായതായി റിപ്പോർട്ട്
backup
July 15 2016 | 04:07 AM
റിയാദ് : കുവൈറ്റിൽ ആൻഡി നാർകോട്ടിക് വിഭാഗം നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്നു ശേഖരം പിടികൂടി. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നു നടത്തിയ പരിശോധനയിൽ മൂന്നര ലക്ഷം ദിനാറോളം വിലമതിക്കുന്ന ഹെറോയിനുമായി ഒരു ഇന്ത്യക്കാരനെയാണ് പിടികൂടിയതെന്നാണ് റിപ്പോർട്ട്. ഫഹാഹീലിലെ ഇയാളുടെ താമസസ്ഥലത്ത് നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. തുടർ നടപടികൾക്കായി ഇയാളെ പ്രത്യേക കേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."