കുടിവെള്ള ദുരുപയോഗം: കര്‍ശന നടപടിയുമായി വാട്ടര്‍ അതോറിറ്റി
കൊണ്ടോട്ടി: കുടിവെള്ളം ദുരുപയോഗം ചെയ്യുന്നതിനെതിരെ വാട്ടര്‍ അതോറിറ്റി രംഗത്ത്. കൊണ്ടോട്ടി സെക്ഷന് കീഴിലുള്ള ഗുണഭോക്താക്കള്‍ കുടിവെള്ളം ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടിയെടുക്കുമെന്ന് അസി. എന്‍ജിനീയര്‍ അറിയിച്ചു. രൂക്ഷമായ വരള്‍ച്ചയിലും നിരവധി പേര്‍ വെള്ളം ദുരുപയോഗം ചെയ്യുന്നതായി അധികൃതരുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
പൊതുടാപ്പില്‍ നിന്ന് കുഴല്‍ ഉപയോഗിച്ച് വെള്ളം ശേഖരിക്കുക, പമ്പ് സെറ്റ് ഉപയോഗിച്ച് വെള്ളമെടുക്കുക, കൃഷി നനയ്ക്കുക, നിര്‍മാണ പ്രവൃത്തികള്‍ക്ക് വെള്ളമെടുക്കുക തുടങ്ങിയവ കണ്ടെത്തിയാല്‍ മുന്നറിയിപ്പില്ലാതെ ടാപ്പുകള്‍ പൂട്ടുകയും കണക്ഷന്‍ റദ്ദാക്കുകയും ചെയ്യും.ഇതോടൊപ്പം നിയ നടപടിയെടുക്കുകയു ചെയ്യും.പിഴയടച്ചാലും വേനല്‍ കഴിഞ്ഞതിന് ശേഷമേ കണക്ഷന്‍ പുനഃസ്ഥാപിക്കുകയുള്ളൂ.
വെള്ളം ദുരുപയോഗം ചെയ്യുന്നത് കണ്ടാല്‍ പൊതുജനങ്ങള്‍ക്ക് അധികൃതരെ അറിയിക്കാനും സൗകര്യമുണ്ട്. ഫോണ്‍: 04832711200
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."