HOME
DETAILS

മുരളീധരന്റെ നേതൃത്വത്തില്‍ പഴയ 'ഐ' ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കുന്നു

  
backup
July 15 2016 | 04:07 AM

%e0%b4%ae%e0%b5%81%e0%b4%b0%e0%b4%b3%e0%b5%80%e0%b4%a7%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b5%87%e0%b4%a4%e0%b5%83%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

 


കൊല്ലം: കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെ പദവിയില്‍നിന്ന് മാറ്റണമെന്ന എ-ഐ ഗ്രൂപ്പുകളുടെ സമ്മര്‍ദം ശക്തമാകുന്നതിനിടെ, ഐ ഗ്രൂപ്പില്‍ പ്രതിസന്ധി രൂക്ഷമായി. കെ. മുരളീധരന്റെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പ് പിളര്‍ത്താന്‍ നീക്കം നടത്തുന്നതായാണ് സൂചന. കരുണാകര വികാരമുണര്‍ത്തി പഴയ ഐ ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കാനാണ് മുരളീധരന്റെ നേതൃത്വത്തില്‍ നീക്കം നടക്കുന്നത്. കൂടെയുള്ളവരെ സംരക്ഷിക്കാത്ത പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരേ ഗ്രൂപ്പിനുള്ളില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.


മുന്‍കാല ഐ ഗ്രൂപ്പ് നേതാക്കളെ കൂടാതെ വയലാര്‍ രവി, പി.സി ചാക്കോ തുടങ്ങിയവരുടെ രഹസ്യപിന്തുണയും പുതിയ നീക്കത്തിനു പിന്നിലുണ്ട്. കെ.കരുണാകരനും മുരളീധരനും പാര്‍ട്ടിവിട്ട സമയത്തായിരുന്നു ഐ ഗ്രൂപ്പ് ഇല്ലാതായത്. തുടര്‍ന്ന് മൂന്നാം ഗ്രൂപ്പ് നേതാവായിരുന്ന ചെന്നിത്തലയുടെ നേതൃത്വത്തില്‍ വിശാല ഐ വിഭാഗം രൂപംകൊള്ളുകയായിരുന്നു.
ഐ ഗ്രൂപ്പ് നേതാക്കളായ പി.പി തങ്കച്ചന്‍, കടവൂര്‍ ശിവദാസന്‍, കെ.സുധാകരന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ടതായിരുന്നു വിശാല ഐ ഗ്രൂപ്പ്. എന്നാല്‍ പിന്നീട് കെ.കരുണാകരനും മുരളീധരനും കോണ്‍ഗ്രസില്‍ തിരിച്ചെത്തിയെങ്കിലും പഴയ ഐ ഗ്രൂപ്പുനേതാക്കളെല്ലാം അദ്ദേഹത്തിനൊപ്പം പോകാതെ വിശാല ഐയില്‍ നിലകൊള്ളുകയായിരുന്നു. തുടര്‍ന്ന് മുരളീധരന്‍ ചെന്നിത്തലയോടൊപ്പം കൂടുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തിരിച്ചടി നേരിട്ടെങ്കിലും പ്രതിപക്ഷ നേതാവാകാനുള്ള മുരളീധരന്റെ നീക്കത്തിനു ചെന്നിത്തലയും എ ഗ്രൂപ്പും തടയിട്ടതോടെയാണ് പഴയ ഐ ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കാന്‍ മുരളീധരന്‍ നീക്കം തുടങ്ങിയത്.


സംസ്ഥാനത്തുടനീളം ബൂത്തുതലം മുതല്‍ പ്രവര്‍ത്തകരെയും നേതാക്കളെയും സംഘടിപ്പിക്കാനാണ് നീക്കം. ഇതിനിടെ കെ.പി.സി.സി ഭാരവാഹികളിലും ഭിന്നത പ്രകടമാണ്.
ചെന്നിത്തലയുടെ വിശ്വസ്തനും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ ശൂരനാട് രാജശേഖരന്‍ ഗ്രുപ്പ്‌വിട്ടുകഴിഞ്ഞു. അതോടൊപ്പം ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരനും ചെന്നിത്തലയുമായി അത്ര അടുപ്പത്തിലല്ലെന്നാണ് അറിയുന്നത്. എന്നാല്‍ മലബാര്‍ മേഖലയില്‍ ശക്തമായ സ്വാധീനമുള്ള കെ. സുധാകരന്‍ നിലപാടു വ്യക്തമാക്കിയിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നിയമന വ്യവസ്ഥയുടെ മുന്‍പില്‍ രാഷ്ട്രീയ താല്‍പര്യം പാലിക്കാനാവില്ല'; മാടായി കോളജിലെ വിവാദ നിയമനത്തില്‍ പ്രതികരിച്ച് എം.കെ രാഘവന്‍ എം.പി

Kerala
  •  2 days ago
No Image

അസഭ്യവർഷം, മർദനം, വസ്ത്രാക്ഷേപം;  പൊലിസ് സ്റ്റേഷനിൽ സഹോദരങ്ങൾ നേരിട്ടത് നരകയാതന

Kerala
  •  2 days ago
No Image

വിദ്വേഷ പ്രസംഗം: അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കി മുസ്‌ലിം ലീഗ് 

National
  •  2 days ago
No Image

'പാലക്കാട് എനിക്ക് മാത്രം ചുമതലയുണ്ടായിരുന്നില്ല'; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍

Kerala
  •  2 days ago
No Image

സി.പി.എം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം; ആദ്യ സമ്മേളനം ഏരിയാ കമ്മിറ്റി അടക്കം പിരിച്ചുവിട്ട കൊല്ലത്ത്

Kerala
  •  2 days ago
No Image

കൊയിലാണ്ടിയില്‍ നവജാതശിശുവിന്റെ മൃതദേഹം പുഴയില്‍

Kerala
  •  2 days ago
No Image

സിറിയയില്‍ പരക്കെ ഇസ്‌റാഈല്‍ വ്യോമാക്രമണം; വിമാനത്താവളങ്ങളും സൈനിക കേന്ദ്രങ്ങളും ബോംബിട്ട് തകര്‍ത്തു 

International
  •  2 days ago
No Image

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണ അന്തരിച്ചു

National
  •  2 days ago
No Image

ലാൻഡ് മൈൻ സ്ഫോടനം; കശ്‌മീരിൽ സൈനികന് വീരമൃതു

National
  •  3 days ago
No Image

ആലുവയിലെ മാര്‍ത്താണ്ഡവര്‍മ പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവതി മരിച്ചു

Kerala
  •  3 days ago