മാതാവും രണ്ടു മക്കളും കടലില്‍ ചാടി; ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയില്ല
കോഴിക്കോട്: കടലില്‍ ചാടിയ മാതാവിന്റെയും മകന്റെയും മൃതദേഹം കണ്ടെത്തി. മകള്‍ക്കായി തെരച്ചില്‍ തുടരുന്നു.
കോഴിക്കോട് പയ്യാനക്കല്‍ ബൈതുല്‍ ബര്ക്കത്തിലെ ഹുസൈന്റെ മകളും ഷഫീഖിന്റെ ഭാര്യയുമായ സീനത്ത്(24) ആണ് മകന് സല്മാന് ഫാഇസ്(മൂന്നര), അയിഷ ഷെഹ്റിന്(രണ്ട്) എന്നിവരെയുമായി കടലില്‍ ചാടിയത്.
രാവിലെ 10 മണിയോടെ വീട്ടില്‍നിന്നു പോയ സീനത്തിന്റെയും മകന് സല്മാന് ഫാഇസിന്റെയും മൃതദേഹം ഉച്ചയോടെയാണു വീടിനു മൂന്നു കിലോമീറ്റര്‍ അകലെ വെള്ളയില്‍ കടലില്‍ പുലിമുട്ടിനോടു ചേര്‍ന്നു കണ്ടെത്തിയത്. തുടര്‍ന്ന് മകള്‍ അയിഷ ഷെഹ്റിനു വേണ്ടി കോസ്റ്റ്ഗാര്‍ഡ് തെരച്ചില്‍ തുടങ്ങിയെങ്കിലും രാത്രി വൈകിയും കണ്ടെത്താനായില്ല. ഭര്‍ത്താവ് ഷഫീഖ് മാസങ്ങള്‍ക്കു മുന്‍പാണ് ഗള്‍ഫില്‍ നിന്നു വന്ന് നാട്ടില്‍ പോര്‍ട്ടര്‍ ജോലിയില്‍ പ്രവേശിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സീനത്തിന്റെ സഹോദരങ്ങള്‍: റഹ്മത്ത്, ബര്‍ക്കത്ത് (സഊദി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."