ബാങ്കുകള്‍ ജനങ്ങളെ ആട്ടിയോടിക്കുന്നു
കല്‍പ്പറ്റ: ഇന്ത്യന്‍ സ്റ്റേറ്റ് ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും സേവിംഗ്‌സ് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനും ഫൈന്‍ ഈടാക്കുന്ന പ്രവൃത്തി ജനവിരുദ്ധവും രാഷ്ട്ര വിരുദ്ധവുമാണെന്ന് ജോയിന്റ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റി വിലയിരുത്തി.
ബാങ്കുകളുടെ നിലനില്‍പ്പ് നിക്ഷേപകരിലാണെന്ന കാര്യം മറന്ന് സര്‍വീസ് ചാര്‍ജുകള്‍ ഈടാക്കി ഇടപാടുകാരെ ബാങ്കുകളില്‍ നിന്ന് അകറ്റുകയാണ്.
ബാങ്കുകളുടെ ഗൂഢലക്ഷ്യം മറികടക്കണമെങ്കില്‍ സഹകരണ ബാങ്ക് സംവിധാനം ശക്തിപ്പെടുത്തണമെന്നും യോഗം വിലയിരുത്തി. ജോയിന്റ് കൗണ്‍സില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൈനാട്ടി ശാഖക്ക് മുന്നില്‍ നടത്തിയ പ്രതിഷേധ യോഗം ജില്ലാ സെക്രട്ടറി പി.വി ആന്റണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.കെ രാമകൃഷ്ണന്‍ അധ്യക്ഷനായി.
സുനില്‍ എ.ജെ ജോസഫ് സ്വാഗതവും പി.വി വിനോദ് നന്ദിയും പറഞ്ഞു. സുനില്‍ മോന്‍, കെ.വി മനോജ്, ജിഷോരാജ്, വി.വി സിറാജ്, ബിജുമോന്‍, റോസ്‌ലി സംസാരിച്ചു.
അപകടക്കെണിയൊരുക്കി മാടക്കര മാത്തൂര്‍പാലം
സുല്‍ത്താന്‍ ബത്തേരി: യാത്രക്കാര്‍ക്ക് അപകടകെണിയൊരുക്കി മാടക്കര മാത്തൂര്‍പാലം. സുല്‍ത്താന്‍ ബത്തേരി ചേരമ്പാടി റൂട്ടില്‍ മാടക്കരക്ക് സമീപമുള്ള മാത്തൂര്‍ പാലമാണ് ഇതുവഴിയുള്ള യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നത്.
വീതികൂടിയ ഈ റോഡിലെ ഇടുങ്ങിയപാലം അപകട കെണിയാവുകയാണ്. ഇരുവശങ്ങളില്‍ നിന്നും വേഗത്തില്‍ എത്തുന്ന വാഹനങ്ങള്‍ ഒരേ സമയം പാലത്തിലേക്ക് കയറുമ്പോള്‍ അപകടത്തില്‍ പെടുന്നത് പതിവാണ്.
റോഡും പാലത്തിന്റെ അവസ്ഥയും അറിയാതെ വരുന്ന യാത്രക്കാരാണ് അപകടത്തില്‍ പെടുന്നതില്‍ ഏറെയും. കഷിടിച്ച് ഒരു വാഹനത്തിന് മാത്രം കടന്നുപോകാന്‍ കഴിയുന്ന ഇടുങ്ങിയതാണ് പാലം. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മിച്ച ഈ പാലം പൊതുമരാമത്ത് വകുപ്പ് പൊളിച്ച് വീതികൂട്ടി നിര്‍മിക്കുമെന്ന് വര്‍ഷങ്ങളായി പറയുന്നുണ്ടെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."