പൊതുവിദ്യാഭ്യാസം സംരക്ഷിക്കാന്‍ പിച്ചതെണ്ടി കെ.എസ്.യു
കല്‍പ്പറ്റ: സ്വകാര്യ മാനേജ്മെന്റുകളില്‍ നിന്ന് കോഴ വാങ്ങി പൊതുവിദ്യാഭ്യാസം തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുന്ന ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ അഴിമതിക്കാര്‍ക്ക് വേണ്ടി ഭിക്ഷയെടുത്ത് കെ.എസ്.യുവിന്റെ സമരം.
പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന പണം പൊതുജനങ്ങളില്‍ നിന്നും സ്വരൂപിച്ചു നല്‍കാനുള്ള സന്നദ്ധത അറിയിച്ച് കൊണ്ടായിരുന്നു കെ.എസ്.യുവിന്റെ പ്രതീകാത്മക സമരം.
കെ.എസ്.യു സമരത്തിന് സംഭാവന നല്‍കിക്കൊണ്ട് എം.ഐ ഷാനവാസ് എം.പി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു.
അഴിമതിക്കെതിരേ വേറിട്ട സമരരീതിയുമായി മുന്നോട്ട് പോവുന്ന ജില്ലാകമ്മിറ്റി ഭാരവാഹികള്‍ക്ക് എല്ലാ പിന്തുണയും അദ്ദേഹം ഉറപ്പുനല്‍കി. കെ.എസ്.യു ജില്ലാ പ്രസിഡന്റ് അമല്‍ ജോയ്, അരുണ്‍ സി.കെ, നിഖില്‍ തോമസ്, അമല്‍ പങ്കജാക്ഷന്, ഗായോസ് കെ.ആര്, സൂരജ് ഒ.എസ്, യൂനുസ് അലി, ജസ്റ്റിന് പി ഓഷോ, എല്‍ദോസ് പി വിവേക്, ആനന്ദ്, ജോഷോ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."