സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ നാമനിര്‍ദേശം അനിശ്ചിതത്വത്തില്‍
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ നാമനിര്‍ദേശം അനിശ്ചിതത്വത്തില്‍. ഒഴിവുവന്ന വിഷയ വിദഗ്ധരുടെ വിഭാഗത്തില്‍ വരുന്ന ആറ് ഒഴിവാണ് നികത്താനുള്ളത്. ഇതിനാല്‍ അക്കാദമിക് പ്രതിസന്ധി രൂക്ഷമായി.
പഠനബോര്‍ഡുകളുടെ പുനഃസംഘടന അടക്കം വിദ്യാര്‍ഥികളെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങളില്‍ എടുക്കേണ്ട തീരുമാനങ്ങളും വൈകുകയാണ്. സിന്‍ഡിക്കേറ്റ് അംഗത്വം നല്‍കുന്നതുസംബന്ധിച്ച് സി.പി.എം അനുകൂല പ്രൈവറ്റ് കോളജ് അധ്യാപകസംഘടനയിലെ അഭിപ്രായവ്യത്യാസങ്ങളാണ് പ്രതിസന്ധിയ്ക്ക് കാരണമെന്നാണ് സൂചന.
എം.ജി സര്‍വകലാശാലയിലെ സിന്‍ഡിക്കേറ്റ് നോമിനേഷന്‍ സംബന്ധിച്ച കേസും കാലതാമസത്തിനിടയാക്കുന്നുണ്ട്. അക്കാദമിക്- ഭരണരംഗത്തെ പ്രതിസന്ധികാരണം സിന്‍ഡിക്കേറ്റ് യോഗങ്ങള്‍പോലും ഇപ്പോള്‍ പ്രഹസനമാണ്. ഇതുകാരണം ചില കോഴ്‌സുകളുടെ തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുവരെ മുടങ്ങിയിരിക്കുകയാണ്. അധ്യാപകരുടെ ഗൈഡ്ഷിപ്പ് അപേക്ഷകളിലും തീരുമാനമെടുക്കാനാകുന്നില്ല. ഈ മാസം 27 മുതല്‍ 30 വരെയാണ് സര്‍വകലാശാലയില്‍ 'നാക്' സംഘം സന്ദര്‍ശനത്തിനെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."