HOME
DETAILS
MAL
കരിപ്പൂര്‍ - കണ്ണൂര്‍ - ഡല്‍ഹി സര്‍വിസിന് തുടക്കമായി
backup
April 02 2019 | 22:04 PM
കൊണ്ടോട്ടി: കരിപ്പൂരില്‍നിന്ന് കണ്ണൂര്‍ വഴി ഡല്‍ഹിയിലേക്ക് എയര്‍ ഇന്ത്യ സര്‍വിസ് ആരംഭിച്ചു. തിങ്കള്‍, വ്യാഴം ഒഴികെ ആഴ്ചയില്‍ അഞ്ച് ദിവസമാണ് സര്‍വിസ്. ഡല്‍ഹിയില്‍ നിന്ന് രാവിലെ പത്തിന് പുറപ്പെടുന്ന വിമാനം 1.10ന് കണ്ണൂരിലെത്തും.1.55ന് കണ്ണൂരില്‍ നിന്ന് തിരിച്ച് 2.25ന് കരിപ്പൂരിലെത്തും.
3.10 കരിപ്പൂരില്‍നിന്ന് പുറപ്പെട്ട് 3.40ന് കണ്ണൂരിലും 4.25ന് ഇവിടെ നിന്ന് പുറപ്പെട്ട് വൈകിട്ട് 7.40ന് ഡല്‍ഹിയിലുമെത്തും. കരിപ്പൂരിലെത്തിയ ആദ്യ വിമാനത്തിലെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും എയര്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. വിമാനത്താവള ഡയരക്ടര്‍ കെ. ശ്രീനിവാസ റാവു ഉദ്ഘാടനം ചെയ്തു. എയര്‍ഇന്ത്യ മാനേജര്‍ റസാ അലി ഖാന് സംബന്ധിച്ചു. നാല് വര്‍ഷത്തിന് ശേഷമാണ് എയര്‍ ഇന്ത്യ കരിപ്പൂര്‍ - ഡല്‍ഹി സര്‍വിസ് പുനരാരംഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."