ദേശീയ ചിത്രകലാ ക്യാംപ്് തുടങ്ങി
വടകര: കടത്തനാട് ചിത്രകലാപരിഷത്തും വടകര ബ്ലോക്ക് പഞ്ചായത്ത് ആര്‍ട്ട് ഗാലറിയും സംഘടിപ്പിക്കുന്ന മുന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ദേശീയ ചിത്രകലാക്യാംപ് ചോമ്പാല കാപ്പുഴക്കല്‍ ബീച്ചില്‍ തുടങ്ങി. 'നിറതീരം' എന്നുപേരിട്ട ക്യാംപില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മുപ്പതോളം പ്രശസ്ത ചിത്രകാരന്‍മാര്‍ പങ്കെടുക്കുന്നുണ്ട്. പ്രശസ്ത ശില്‍പ്പി വത്സന്‍ കൂര്‍മ കൊല്ലേരി ക്യാംപ് ഉദ്ഘാടനം ചെയ്തു.
കലയെന്നാല്‍ അറിവാണെന്നും ഇത് എല്ലാവരിലും പകരണമെന്നും അദ്ദേഹം പറഞ്ഞു.
മണല്‍ശില്‍പനിര്‍മാണം, പ്രശസ്തരായ ചിത്രകാരന്മാരുടെ ഡെമോണ്‍സ്‌ട്രേഷന്‍, വീഡിയോ പ്രദര്‍ശനം, ലൈവ് സ്‌കെച്ചിങ് തുടങ്ങിയ പരിപാടികള്‍ ക്യാംപില്‍ നടന്നുവരുന്നു. ക്യാംപ് 23 ന് സമാപിക്കും.
മൂന്നുദിവസവും കുട്ടികള്‍ക്കായുള്ള വിനോദോപാധികള്‍, മത്സ്യവിഭവ ഭക്ഷ്യമേള എന്നിവ ക്യാംപിന്റെ പ്രത്യേകതയാണ്. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. എന്‍.കെ മുത്തുക്കോയ, പി ശരത്ത് ചന്ദ്രന്‍, ഹിമാന്‍ഷു ശേഖര്‍ പരിട, നിഷ പറമ്പത്ത്,കെ അജിത, പി രാഘവന്‍, പ്രദീപ് ചോമ്പാല, കെ അന്‍വര്‍ ഹാജി, വി.പി പ്രകാശ്, കെ.ടി രവീന്ദ്രന്‍, വി.പി അനില്‍കുമാര്‍ സംസാരിച്ചു. ഏ.ടി ശ്രീധരന്‍ സ്വാഗതവും, ജഗദീഷ് പാലയാട് നന്ദിയും പറഞ്ഞു. സദു അലിയൂരാണ് ക്യാംപ് ഡയറക്ടര്‍. ക്യാംപിന്റെ ഭാഗമായി ഇന്ന് വാട്ടര്‍ കളര്‍ ഡെമോണ്‍സ്‌ട്രേഷനും, വൈകീട്ട് 5 മണിക്ക് അധ്യാപക സംഗമവും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."