HOME
DETAILS

ഏറനാടന്‍ ഗ്രാമ്യ ഭാഷയില്‍ കഥകളുടെ കരിങ്കല്‍പൂക്കള്‍

  
backup
July 08 2018 | 02:07 AM

pusthakam-199

'അന്നം തിന്നുന്നവര്‍' എന്ന പേരില്‍ ഒരു സാധാരണ മുസ്‌ലിം കുടുംബത്തില്‍ സംഭവിക്കുന്ന കല്യാണാലോചനയുമായി ബന്ധപ്പെട്ടുള്ള നാട്ടുനടപ്പിന്റെ കഥ പറഞ്ഞു തുടങ്ങി, ' വികലകാണ്ഡം' എന്ന പേരില്‍ മലയാളി മനസുകളില്‍ അടിഞ്ഞുകൂടിയ ഹതഭാഗ്യരായ വികലാംഗരോടുള്ള പുച്ഛവും വെറുപ്പും പ്രകടിപ്പിക്കുന്ന നാട്ടുനടപ്പുരീതിയെ പ്രതിപാദിക്കുന്ന കഥ പറഞ്ഞവസാനിപ്പിക്കുന്ന, 16 കഥകളുടെ സമാഹാരമാണ് എന്‍. അബ്ദുല്‍ ഗഫൂറിന്റെ 'കരിങ്കല്‍പ്പൂവ് ' എന്ന പുസ്തകം. ഏറനാടന്‍ ഗ്രാമ്യജീവിതത്തിന്റെ സകലതലങ്ങളെയും സ്പര്‍ശിച്ച് ഒന്നും കൈവയ്ക്കാന്‍ ബാക്കിവയ്ക്കാതെ പറഞ്ഞുപോകുന്ന ഇതിലെ കഥകള്‍ ശരിക്കും വായനക്കാരെ കേള്‍പ്പിക്കുക മാത്രമല്ല അനുഭവിപ്പിക്കുക കൂടിയാണെന്നു തോന്നിപ്പോകും. അത്രയ്ക്കും ഹൃദ്യമായ കഥപറച്ചിലിന്റെ ശൈലിയാണ് 'കരിങ്കല്‍പ്പൂവി'ന്റെ ഓരോ ഇതളും വായനക്കാര്‍ക്കു മുന്‍പില്‍ വിരിയിക്കുന്നത്.

മണ്ണും പെണ്ണും കാമവും ക്രോധവും പരിസ്ഥിതിയും ആവാസവ്യവസ്ഥയുമെല്ലാം ഏറനാടന്‍ നാട്ടുഭാഷയുടെ തനിമയാല്‍ കഥകളായി വിരിഞ്ഞുവരുമ്പോള്‍ അതില്‍ കലയുടെ വശ്യമനോഹാരിതയും സൗരഭ്യവും പ്രസരിപ്പിക്കുന്ന പൂക്കള്‍ തന്നെ വിരിയിക്കുന്നതില്‍ ഗഫൂറിന്റെ കഥകള്‍ ഏറെ വിജയം കാണുന്നു. പൊതുവേ ഏറനാടിന്റെ ജീവിതപശ്ചാത്തലങ്ങള്‍ കഥകളാക്കിയവര്‍ ഏറെയും അവിടുത്തെ മാപ്പിള സംസ്‌ക്കാരത്തില്‍ ഊന്നിനിന്നുകൊണ്ടുള്ള ആചാരാനുഷ്ഠാനങ്ങളിലാണു ശ്രദ്ധ പതിപ്പിച്ചതെങ്കില്‍ ഗഫൂര്‍ തന്റെ ചിരപരിചിത ലോകത്തെ ദലിത് സമൂഹത്തെയും അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളെയും അവരുടെ ജീവിതപശ്ചാത്തലങ്ങളെയും കൂടി കഥയിലേക്ക് ആനയിക്കുന്നുണ്ട്.
ഇണങ്ങിയും പിണങ്ങിയും ജീവിതം തള്ളിനീക്കുന്ന കിഴക്കന്‍ ഏറനാട്ടിലെ ചെറുമ വിഭാഗത്തില്‍പ്പെട്ട ഒരു കുടുംബത്തിന്റെ കഥ പറയുന്ന 'ചേറ് ' മൊത്തം ദലിത് ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാകുന്നതങ്ങനെയാണ്. ചേറിലെ വെളുത്തയും ചിരുതയും അവരുടെ വികാരവിചാരങ്ങളിലൂടെ മുന്നോട്ടുപോവുമ്പോള്‍ അതവരുടെ കുടുംബത്തിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുക്കപ്പെടുന്നതാവുന്നില്ല.
'ഇതൊന്ന്വല്ല. വെക്കാണം കാണന്നെങ്കി ഇജ്ജ് മറ്റന്നാള് വൈന്നാരം ഇഞ്ചെ ചാളയിലേക്ക് ബാ' എന്ന് അശ്‌റഫ് എന്ന സുഹൃത്തിനോടു പറയുന്ന വെളുത്ത, കോളനികളിലെ മൊത്തം ചാളകളിലെ അവസ്ഥയിലേക്കു തന്നെയാണു ക്ഷണിക്കുന്നത്. ഏറനാട്ടിലെ സാമൂഹ്യജീവിതത്തില്‍ ജാതിയാലുള്ള ഉച്ചനീചത്തങ്ങള്‍ ഇല്ലാ എന്നതിലേക്കുള്ള ചൂണ്ടുപലകയായി കാണാവുന്നതേയുള്ളൂ അശ്‌റഫിന്റെ ഉമ്മയുടെ വര്‍ത്തമാനം. 'വെളുത്തേ ഒരു പാട്ട് പാടടാ... അന്റ പാട്ടു കേക്കാന്‍ പൂതിയായി. ചെറ മനാന്ന് പറഞ്ഞിട്ട് കാര്യമല്ല. എങ്ങനെ നടന്നാലെന്താ... ഓന്റെ പാട്ട് കേട്ടാ തൊള്ളയില് കയറി കുത്തിരിക്കാന്‍ തോന്നും' കഥാപാത്രങ്ങളുടെ ഇത്തരം സംസാരങ്ങള്‍ ഏറനാട്ടിലെ ഗ്രാമ്യജീവിതത്തിന്റെ സാമൂഹ്യനന്മയെ ആവിഷ്‌ക്കരിക്കല്‍ തന്നെയാവും.
പേരുപോലെ ഉള്ളടക്കവും മനോഹരമാകുന്നതാണ് 'ഡാലിയ, ഡാലിയാ...' എന്ന കഥ. എത്ര തീവ്രമായ ജീവിതാഭിലാഷമായാലും അത് ധാര്‍മികതയുടെ അതിര്‍വരമ്പ് മറികടക്കാനാവരുത് എന്ന വലിയൊരു സന്ദേശം പൂവിന്റെ സൗന്ദര്യവും സൗരഭ്യവുമുള്ള കഥയായ 'ഡാലിയാ..' മാറുന്നു. കുടിവെള്ളം ആഗോളപ്രശ്‌നമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് വെള്ളം ചെലവഴിക്കുമ്പോള്‍ പുലര്‍ത്തേണ്ട സൂക്ഷ്മതയെക്കുറിച്ച്, പ്രകൃതിയെ മുറിവേല്‍പ്പിക്കുന്ന മനുഷ്യന്‍ വിതച്ചതു കൊയ്യേണ്ടി വരുമെന്ന കാലിക ദുരന്തത്തെ കുറിച്ചെല്ലാം മുന്നറിയിപ്പു തരുന്ന 'ദാഹം' പോലുള്ള കഥകള്‍ക്കു സാര്‍വകാലികമായ പ്രാധാന്യം തന്നെയുണ്ട്. 'പടച്ചോനോട് പറഞ്ഞാ മതി മഴ പെയ്യും. അവളെ സമാധാനിപ്പിക്കുമ്പോള്‍ ശബ്ദം താഴ്ന്നുപോകുന്നതയാളറിഞ്ഞു.' പിന്നീട് വരുന്ന ആബിദയുടെ വാക്കാണ് കഥയില്‍ കാതലായി അടയാളപ്പെടുന്നത്. 'വെറുതെ പറഞ്ഞാലൊന്നും പടച്ചോന്‍ കേക്കൂല. എല്ലാരീം സഹായിച്ചണം. നിസ്‌ക്കരിക്കും മാണം.' കേവല പ്രാര്‍ഥനയെന്ന ചടങ്ങിനെക്കാള്‍ പ്രാധാന്യം അപരനെ സഹായിക്കുക എന്ന മാനവികതക്കു നല്‍കുന്നതിലൂടെയാണ് ഇത്തരം കഥകള്‍ ഉന്നത മാനവികതലത്തിലേക്ക് ഉയരുന്നത്.
പരിസ്ഥിതി സംരക്ഷണ പ്രാധാന്യവും പരസ്‌നേഹത്തില്‍ അധിഷ്ഠിതമായ മാനവികതയുടെ ഉന്നത വിതാനവും വീടിന്റെ വിളക്കായിരുന്ന ഉമ്മയുടെ സല്‍പ്രവൃത്തിയുടെ ഓര്‍മയില്‍ കഥാരൂപം പ്രാപിച്ചു വിരിഞ്ഞുവരുമ്പോള്‍ 'മതിലുകള്‍' എന്ന കഥ ഗഫൂര്‍ എഴുത്തിന്റെ കെട്ടുറപ്പിന്റെ സംരക്ഷണ ഭിത്തിയായി മാറുന്നു. കാമറക്കാലത്തിന്റെ അശ്ലീലതയെ നിര്‍ദയം വിചാരണ ചെയ്യുന്നതാണ് 'നീലക്കണ്ണുകള്‍' എന്ന ചെറിയ കഥ. വായനക്കാരനതു ഹാസ്യത്തിന്റെ ഉള്‍പുളകം പകരുന്നതോടൊപ്പം നാടിന്റെ കാലിക ജീര്‍ണതക്കെതിരേയൊരു ടെസ്റ്റ് ഡോസായുമതു മാറുന്നു.
ഗഫൂറിന്റെ കഥകളില്‍ ഒന്നിടവിട്ടു കടന്നുവരുന്ന ഉമ്മ സ്‌നേഹം അതിന്റെ ആധിക്യത്താല്‍ പൗര്‍ണമിത്തെളിച്ചത്തോടെ ജ്വലിച്ചുനില്‍ക്കുന്നു ' നിലാവിന്റെ വീട് ' എന്ന കഥയില്‍. സ്റ്റേഹത്തിന്റെ ഇണക്കപിണക്കത്തിന്റെ കരുത്തില്‍ പൂവായി വിരിയുന്ന കവിത്വം നിറഞ്ഞ ചെറിയ കഥയാണ് 'കരിങ്കല്‍പ്പൂവ് '. പുതിയ കാലത്ത് വയസറിയിച്ച ഒരു പെണ്‍കുട്ടി വീട്ടിലുണ്ടെങ്കില്‍ അവളും വീട്ടുകാരും അനുഭവിക്കുന്ന ആധിയും പേടിയും, ഇന്നും ഏറനാടന്‍ ഗ്രാമവീടുകളില്‍ ശൈശവവിവാഹത്തിന്റെ ഇരകളാക്കപ്പെട്ട പെണ്‍കുട്ടികളുടെ നിലക്കാത്ത തേങ്ങലുകള്‍.. ഇവയെല്ലാം അടയാളപ്പെട്ടുകിടക്കുന്ന കഥകളാണ് 'കള്ളപ്പന്നി', 'കണ്ണാടിയില്‍ ഒരു മറിയം', 'സീബ്രാലൈനില്‍ ഒരു ആയിഷുമ്മ' എന്നിവ. ഒന്നിനൊന്നു മെച്ചപ്പെട്ട ഓരോ കഥകളിലൂടെയും ഗഫൂറിന്റെ കഥാലോകം വളര്‍ച്ച പ്രാപിക്കുമ്പോള്‍ ഏറനാടന്‍ നാട്ടുഭാഷ മാത്രമല്ല ഏറനാടന്‍ സംസ്‌ക്കാരവും സാമൂഹ്യ രാഷ്ട്രീയാന്തരീക്ഷവുമെല്ലാം മലയാളത്തിന്റെ സാഹിത്യ സര്‍ഗഭൂമികയില്‍ നവ്യാനുഭവമായി അടയാളപ്പെടുത്തുകയാണ് ഗഫൂറിന്റെ 'കരിങ്കല്‍പൂവ് '.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞു; ട്രിച്ചി-ഷാര്‍ജ എയര്‍ഇന്ത്യ വിമാനം സുരക്ഷതമായി തിരിച്ചിറക്കി

National
  •  2 months ago
No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago