പുഴ കൈയേറ്റത്തിനെതിരേ സംരക്ഷണ വലയം തീര്‍ത്ത് ബദല്‍ സമരം
വടകര: പുഴ കൈയേറിയതിനെതിരേ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടയില്‍ പുഴയോരം കളിസ്ഥലമായി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സംരക്ഷണ വലയം തീര്‍ത്ത് ബദല്‍ സമരം.
നഗരസഭയിലെ 39 ാം വാര്‍ഡായ പുതുപ്പണം കാരാട്ടു പുഴ കൈയ്യേറി എന്നാരോപിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും സമരം നടത്തുന്നതിനിടെയാണ് സി.പി.എം ആഭിമുഖ്യമുള്ള ദൃശ്യകലാസമിതി പ്രവര്‍ത്തകര്‍ സംരക്ഷണ വലയം തീര്‍ത്തത്.
കൈയ്യേറ്റം നടന്നിട്ടില്ലെന്നും സ്ഥലം പൊതുകളി സ്ഥലമായി സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നടന്ന സംരക്ഷണ വലയം തീര്‍ക്കല്‍ സമരത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ പ്രദേശവാസികളായ നിരവധി പേര് അണിനിരന്നു. വോളിബോള്‍ താരം കിഷോര്‍കുമാര്‍ സംരക്ഷണ വലയം ഉദ്ഘാടനം ചെയ്തു. കലാസമിതി പ്രസിഡന്റ് മനോജ്കുമാര്‍ കാരാട്ട് അധ്യക്ഷനായി.
ശ്രീജേഷ് കയ്യില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെക്രട്ടറി അനീഷ് കാരാട്ട്, മുന്‍ നഗരസഭാധ്യക്ഷന്‍ ടി.പി. ചന്ദ്രന്, മുന്‍ കൗണ്‍സിലര്‍ സി.എച്ച് നാണു, വാര്‍ഡ് കൗണ്‍സിലര്‍ പി ഗിരീശന്, കരകെട്ടീന്റവിട നാണു, കെ.വി അബ്ദുറഹിമാന്, പി.കെ പവിത്രന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."