തെങ്ങുകള്‍ക്ക് ചെന്നീരൊലിപ്പ്; ആശങ്കയില്‍ കര്‍ഷകര്‍
അന്തിക്കാട്: എറവ് ആറുമുറി കോള്‍പടവിലെ ബണ്ടണ്ട് റോഡില്‍ നട്ടുപിടിപ്പിച്ചിട്ടുള്ള തെങ്ങുകള്‍ക്ക് ചെന്നീരൊലിപ്പ് രോഗം പടരുന്നത് ആശങ്കയിലാക്കുന്നു. ബണ്ടണ്ടില് 500 ലേറെ തെങ്ങുകള്‍ ഉണ്ടണ്ട്.ഇതില്‍ നിരവധി തെങ്ങുകള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടണ്ട്. മണ്ഡരിയ്ക്കു പുറമേ തെങ്ങുകളില്‍ വ്യാപകമായി കണ്ടണ്ടുവരുന്ന രോഗമാണ് ചെന്നീരൊലിപ്പ്.
തെങ്ങിന്റെ തടിയിലുണ്ടണ്ടാക്കുന്ന വിള്ളലുകളിലൂടെ ചുവപ്പു കലര്‍ന്ന തവിട്ടു നിറത്തിലുള്ളള കറ ഒലിച്ചിറങ്ങുന്നതാണ് രോഗലക്ഷണം. തെങ്ങിന്റെ കടഭാഗത്താണ് ആദ്യം ഇത് പ്രത്യക്ഷപ്പെടുന്നത്. രോഗം മൂര്‍ച്ഛിക്കുന്നതോടെ കറയൊലിക്കല് വ്യാപകമാകും.
ക്രമേണ തെങ്ങിന്റെ ഉള്‍ഭാഗം ചീയുകയും ഓലകള്‍ക്ക് വലിപ്പം കുറയുകയും തുടര്‍ന്ന് ഒരാഴ്ച കഴിഞ്ഞാല്‍ തെങ്ങ് പൂര്‍ണമായും നശിക്കുകയുമാണ് ചെയ്യുന്നത്. തെങ്ങില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ചാണ് കോള്‍പടവിലെ നിരവധി ജോലികള്‍ ചെയ്യുന്നത്.
ഇത് കര്‍ഷകര്‍ക്കും പാടശേഖര സമിതിക്കും ഏറെ അനുഗ്രഹമായിരുന്നു.എന്നാല്‍ തെങ്ങുകളില്‍ ചെന്നീരൊലിപ്പ് കണ്ടെണ്ടത്തിയതോടെ ഇവര്‍ ആശങ്കയിലായി. കാഞ്ഞാണി, അന്തിക്കാട്, മുറ്റിച്ചൂര്‍, പടിയം, പെരിങ്ങോട്ടുകര ഭാഗങ്ങളിലും രോഗം കണ്ടെത്തിയിട്ടുണ്ടണ്ട്. രോഗം പടരുന്നത് തടയാന്‍ കൃഷി വകുപ്പ് അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."