HOME
DETAILS

വയനാടൊഴികെയുള്ള ജില്ലകളില്‍ താപനില ഉയരും

  
backup
April 03 2019 | 02:04 AM

%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%95%e0%b5%86%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%95-2

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂടിന് വരും ദിവസങ്ങളിലും ശമനമുണ്ടാകില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇന്നലെ ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ താപനില ശരാശരിയില്‍ നിന്നും നാല് ഡിഗ്രി വരെ കൂടുതലായിരുന്നു. ഇന്നും ഇതേ നിലയിലായിരിക്കും ഈ ജില്ലകളിലെ താപനിലയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ട്.  ഇന്നലെ സംസ്ഥാനത്ത് ആര്‍ക്കും സൂര്യാഘാതം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 48 പേര്‍ക്ക് സൂര്യാതപമേറ്റു. 40 പേര്‍ക്ക് ചൂട് മൂലം ശരീരം ചുവന്ന് തടിച്ച് പാടുകള്‍ രൂപപ്പെട്ടു. കൊല്ലത്താണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് സൂര്യാതപമേറ്റത്. 10 പേര്‍ക്ക് . പാലക്കാട്ട് ഒന്‍പത് പേര്‍ക്കും കോഴിക്കോട്ട് എട്ട് പേര്‍ക്കും എറണാകുളത്ത് ആറ് പേര്‍ക്കും സൂര്യാതപമേറ്റു. തൃശൂര്‍, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ മൂന്ന് പേര്‍ക്കും കാസര്‍കോട്ട് രണ്ട് പേര്‍ക്കും ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ ഓരോരുത്തര്‍ക്കും സൂര്യാതപമേറ്റു. അതീവ ജാഗ്രത മുന്നറിയിപ്പ് നിലനില്‍ക്കുന്ന ദിവസങ്ങളില്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളുടെ അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കേണ്ടതാണെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. നേരത്തെ കടുത്ത ചൂടിനെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് വേനല്‍ക്കാല ക്ലാസുകള്‍ നിരോധിച്ച് ഉത്തരവിറക്കിയിരുന്നു. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങള്‍ മൂലം അവശത അനുഭവിക്കുന്നവരും പകല്‍ 11 മുതല്‍ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരക്കാര്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, മാധ്യമപ്രവര്‍ത്തകര്‍, പൊലിസുകാര്‍ എന്നിവരും മുന്നറിയിപ്പ് കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളിലും ചൂട് ശരാശരിയില്‍ നിന്നും ഉയര്‍ന്ന നിലയില്‍ തുടരുവാനാണ് സാധ്യത.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെന്നൈയിൽ മലയാളി അധ്യാപികയെ അര്‍ധരാത്രി സർക്കാർ ബസിൽ നിന്നും നടുറോ‍ഡിൽ ഇറക്കി വിട്ടു; പരാതി നല്‍കി അധ്യാപിക

National
  •  a month ago
No Image

പുതിയ ഇ-ഇന്‍വോയ്‌സിംഗ് സംവിധാനം അവതരിപ്പിച്ച് യുഎഇ ധനമന്ത്രാലയം

uae
  •  a month ago
No Image

ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പ് 

uae
  •  a month ago
No Image

ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ഖത്തറില്‍ ഹിതപരിശോധന ചൊവ്വാഴ്ച

qatar
  •  a month ago
No Image

സരിന് സ്റ്റെതസ്‌കോപ്പ്, അന്‍വറിന്റെ സ്ഥാനാര്‍ഥിക്ക് ഓട്ടോ

Kerala
  •  a month ago
No Image

സൂക്ഷിക്കുക യുഎഇയില്‍ വാഹനങ്ങളില്‍ അനധികൃതമായി ചിത്രങ്ങള്‍ പതിച്ചാല്‍ പിടിവീഴും 

uae
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  a month ago
No Image

വാക്കെടുത്ത മരണം; ബാക്കിയാവുന്ന സംശയങ്ങള്‍

Kerala
  •  a month ago
No Image

ആര്യ രാജേന്ദ്രനെതിരായ ഡ്രൈവര്‍ യദുവിന്റെ ഹരജി തള്ളി; അന്വേഷണ സംഘത്തിന് കോടതിയുടെ നിര്‍ദ്ദേശങ്ങള്‍

Kerala
  •  a month ago
No Image

സാഹിത്യനിരൂപകന്‍ പ്രൊഫ.മാമ്പുഴ കുമാരന്‍ അന്തരിച്ചു

Kerala
  •  a month ago