മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം ജേക്കബ് അന്തരിച്ചു
കോട്ടയം: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എം.എം ജേക്കബ് അന്തരിച്ചു. 92 വയസ്സായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രയിലാണ് അന്ത്യം. രണ്ടു തവണ മേഘാലയ ഗവര്‍ണറായിരുന്ന അദ്ദേഹം രാജ്യസഭാ ഉപാധ്യക്ഷനായും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സജീവരാഷ്ട്രീയത്തില്‍ നിന്നും പിന്‍വലിഞ്ഞ ശേഷം പ്രായാധിക്യം മൂലമുള്ള ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു.
1995 മുതല്‍ രണ്ട് ടേം മേഘാലയാ ഗവര്‍ണറായിരുന്നു. കുറച്ചു കാലം അരുണാചല്‍ പ്രദേശിന്റേയും ചുമതല വഹിച്ചിരുന്നു. രാജ്യസഭാ അം?ഗമായിരുന്ന അദ്ദേഹം രാജീവ് ഗാന്ധി മന്ത്രിസഭയില്‍ പാര്‍ലമെന്ററികാര്യം, ജലവിഭവം,അഭ്യന്തരം എന്നീ വകുപ്പുകളില്‍ സഹമന്ത്രിയായി പ്രവര്‍ത്തിച്ചിരുന്നു. 1986ല്‍ രാജ്യസഭാ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. 1985ലും 1993ലും ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസ്ലബിയില്‍ രാജ്യത്തെ പ്രതിനിധീകരിച്ചു സംസാരിച്ചിട്ടുണ്ട്.
പരേതയായ അച്ചാമ്മയാണ് പത്‌നി. ജയ,ജെസ്സി, എലിസബത്ത്, ടിറ്റു എന്നിവര്‍ മക്കളാണ്. സംസ്‌കാരം നാളെ രാമപുരം പള്ളിയില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."