അരുണാചല്‍ പ്രദേശില്‍ അഫ്‌സ്പ ഭാഗികമായി പിന്‍വലിച്ചു
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ അഫ്‌സ്പ(പ്രത്യേക സൈനികാധികാര നിയമം) ഭാഗികമായി പിന്‍വലിച്ചു. മൂന്ന് ജില്ലകളിലാണ് പിന്‍വലിച്ചത്. ക്രമസമാധാന സാഹചര്യം വിലയിരുത്തിയ ശേഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. പ്രശ്‌നബാധിത മേഖലയായി പ്രഖ്യാപിച്ചിരുന്ന ആറ് ജില്ലകളിലെ സാഹചര്യമാണ് മാര്‍ച്ച് 31ന് മുമ്പ് മന്ത്രാലയം പരിശോധിച്ചത്. നിലവില്‍ അരുണാചലിലെ ഒമ്പത് ജില്ലകളിലാണ് പ്രത്യേക സൈനികാധികാര നിയമം നിലവിലുള്ളത്.
1958ലാണ് ഇന്ത്യന്‍ പാര്‍ലമെന്റ് സായുധസേനാ പ്രത്യേകാധികാര നിയമം അഥവാ അഫ്‌സ്പ (Armed Forces Special Powers Act)നടപ്പിലാക്കിയത്. ഇത് നടപ്പാക്കുന്ന സ്ഥലങ്ങളില്‍ സൈന്യത്തിന് അമിതാധികാരത്തിന് വ്യവസ്ഥ ചെയ്യുന്നു. അരുണാചല്‍ പ്രദേശ്, അസം, മണിപ്പൂര്‍, മേഘാലയ, മിസോറം, നാഗാലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ അസ്വസ്ഥ ബാധിത പ്രദേശങ്ങിലാണ് പ്രശ്‌നങ്ങള്‍ നേരിടുന്നതിന് സൈന്യത്തിന് പ്രത്യേകാധികാരം വ്യവസ്ഥ ചെയ്തിരുന്നത്. 1990 ജൂലൈയില്‍ The Armed Forces (Jammu and Kashmir) ടpecial Powers Act എന്ന പേരില്‍ ജമ്മുകശ്മീരിലേക്കും ഈ നിയമം വ്യാപിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."