ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വേതനം ലഭിക്കാന്‍ തൊഴിലാളികള്‍ സമരത്തിലേക്ക്
പേരാമ്പ്ര: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് തൊഴില്‍ ചെയ്തത ിന്റ കൂലി ലഭിക്കണമെന്നാവശ്യപ്പെട്ട് സമരത്തിലേക്ക് നീങ്ങുന്നു.
സി.പി.എം അനുകൂല തൊഴിലാളികളെ നിര്‍ബന്ധിപ്പിച്ച് തൊഴില്‍ സമയത്തില്‍ അന്യായമായി മാറ്റം വരുത്തി ദ്രോഹിക്കുകയാണെന്ന് തൊഴിലുറപ്പ് തൊഴിലാളി യൂനിയന്‍ കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റി കുറ്റപ്പെടുത്തി.
തൊഴിലെടുത്ത ദിവസത്തെ വേതനം ഉടനെ ലഭ്യമാക്കുക, തൊഴിലാളികളുടെ ദിവസ വേതനം 50 രൂപയാക്കി വര്‍ദ്ധിപ്പിക്കുക. ജോലി സമയം കാലത്ത് 9 മണി മുതല്‍ 3 മണി വരെയായി ഏകീകരിക്കുക.
തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഏപ്രില്‍ 25ന് ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് ചെറുവണ്ണൂര്‍ പഞ്ചായത്ത് ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തും.
ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ കെ.പി അരവിന്ദാക്ഷന്‍ അധ്യക്ഷനായി. ടി.പി നാരായണന്‍, വിജയന്‍ ആവള , എം കേളപ്പന്‍, വി.കെ വിനോദന്‍, കെ.കെ വല്‍സലന്‍, കരുണാകരന്‍ കുട്ടോത്ത്, എന്‍.പി കുഞ്ഞിക്കണ്ണന്‍, സുഭാഷ് വടക്കയില്‍, സുരേഷ് കുണ്ടുതറമ്മല്‍, പാലക്കുല്‍മോഹനന്‍, പുതിയോട്ടില്‍ ബാലന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."