കയ്പമംഗലത്തിന്റെ ദുരിതങ്ങള്‍ നേരിട്ടറിഞ്ഞ് ബെന്നി ബഹനാന്‍; ചാലക്കുടിയുടെ ഹൃദയംതൊട്ട് ഇന്നസെന്റ്
കൊച്ചി: വികസനമുരടിപ്പിന്റെ കയ്പുനീര്‍ നേരിട്ടറിഞ്ഞായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നിബഹനാന്‍ കയ്പമംഗലം മണ്ഡലത്തില്‍ നടത്തിയ പര്യടനം. സ്വീകരണകേന്ദ്രങ്ങളിലെല്ലാം പരാതികളുമായി വീട്ടമ്മമാര്‍ അടക്കം തടിച്ചു കൂടി. രാവിലെ എടത്തുരുത്തി പൈനൂരില്‍ നിന്നാരംഭിച്ച പര്യടനം മുന്‍ എം.എല്‍.എ പി.എ മാധവന്‍ ഉദ്ഘാടനം ചെയ്തു.
ഓരോ കേന്ദ്രത്തിലും വര്‍ഗീയതയ്ക്കും ഫാസിസത്തിനും കൊലപാതക രാഷ്ട്രീയത്തിനും എതിരായ ലഘു പ്രസംഗം, ശേഷം ഒപ്പമുണ്ടാകും എന്ന വാഗ്ദാനവും. ചെന്ത്രാപ്പിന്നിയിലെ ആദ്യ സ്വീകരണ കേന്ദ്രമായ കോഴിത്തുമ്പില്‍ എത്തിയപ്പോഴേക്കും കോളനിവാസികള്‍ പരാതികളും പരിഭവങ്ങളുമായി സ്ഥാനാര്‍ഥിയെ പൊതിഞ്ഞു. പഞ്ചായത്ത് മെമ്പര്‍ അല്ലാതെ ഒരാളും ഇങ്ങോട്ട് തിരിഞ്ഞു നോക്കാറില്ലെന്നായിരുന്നു പ്രധാന പരാതി. അര്‍ഹമായ ആനുകൂല്യങ്ങള്‍ പോലും കിട്ടുന്നില്ല. ''ഞങ്ങള്‍ കോളനിക്കാരല്ല, ഞങ്ങളും മനുഷ്യരാണ്. ഞങ്ങളെ പുച്ഛിക്കരുത്. ഞങ്ങളുടെ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കണം. ഞങ്ങള്‍ക്കും ജീവിക്കണം'', സ്ത്രീകള്‍ ഒന്നടങ്കം സ്ഥാനാര്‍ഥിക്ക് മുന്നില്‍ പരിഭവം പറഞ്ഞു. ഇനിയങ്ങോട്ട് താന്‍ ഒപ്പമുണ്ടാകും എന്ന് വാക്കു നല്‍കിയാണ് സ്ഥാനാര്‍ഥി അടുത്ത കേന്ദ്രത്തിലേക്ക് യാത്രയായത്. ചെന്ത്രാപ്പിന്നി നെഹ്ജൂര്‍ റഷാദ് അറബിക് കോളജില്‍ എത്തിയ ബെന്നിബെഹനാനെ വിദ്യാര്‍ഥികള്‍ ആവേശത്തോടെ വരവേറ്റു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത റോഡ്‌ഷോയോടെ മതിലകത്ത് പര്യടനം സമാപിച്ചു. സ്‌കൂള്‍ അവധി ആഘോഷിക്കാന്‍ ചാലക്കുടി മണ്ഡലത്തിലെ ആനത്തടത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ച ബാലസംഘം കൂട്ടുകാര്‍ക്ക് ഫുട്‌ബോള്‍ നല്‍കിക്കൊണ്ടായിരുന്നു ചാലക്കുടി മേഖലയിലെ ഇന്നലത്തെ പര്യടനത്തിന് ഇന്നസെന്റ് തുടക്കമിട്ടത്. പിന്നീട് ചാലക്കുടിയുടെ ഉള്‍നാടുകളിലേയ്ക്കു കടന്ന ഇന്നസെന്റ് വൈകീട്ട് വീണ്ടും നഗരഭാഗത്തേയ്ക്കു വന്ന് താലൂക്ക് ആശുപത്രിയുടെ അടുത്തുള്ള കാനറി നഗറിലെത്തിയപ്പോള്‍ ഇന്നലെ രാവിലെ തന്നെ വരച്ച ഇന്നസെന്റിന്റെ മനോഹരമായ പെന്‍സില്‍ പോര്‍ട്രെയ്റ്റുമായി വിദ്യാര്‍ഥിനിയായ മരിയാ ജോസ് പുതുശ്ശേരി കാത്തുനിന്നിരുന്നു. രാവില ആനത്തടത്ത് ആരംഭിച്ച പര്യടനം മനക്കുളങ്ങര, കനകമലപ്പള്ളി, കുണ്ടുകുഴിപ്പാലം, വെട്ടിക്കുഴി, കൊന്നക്കുഴി വഴി 1045ന് അലവി സെന്ററിലെത്തി പിന്നീട് വിശ്രമശേഷം 330ന് ഉറുമ്പന്‍കുന്നിലാരംഭിച്ച് കോട്ടോറ്റ്, മലയാംപറമ്പ്, എളമ്പ്രകോളനി, അടിച്ചിലി, നാലുകെട്ട്, മുരിങ്ങൂര്‍, അന്നനാട്, കാതിക്കുടം, ചെറുവാളൂര്‍ വഴി 7 മണിക്ക് കട്ടപ്പുറത്ത് സമാപി്ച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം, യു പി ജോസഫ്, ബി ഡി ദേവസി എംഎല്‍എ, സിപിഎം മണ്ഡലം സെക്രട്ടറി ടി എ ജോണി, എല്‍ഡിഎഫ് നേതാക്കളായ പി എം വിജയന്‍, പി പി പോള്‍, അഡ്വ. ഗിരിജാവല്ലഭന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ബെന്നി ബഹനാന്‍ ഇന്ന് പരിയാരം ബ്ലോക്കില്‍ പ്രചാരണം നടത്തും. രാവിലെ ഏഴ് മണിക്ക് മേലൂര്‍ മണ്ഡലത്തിലെ മണ്ടികുന്നില്‍ നിന്നും പ്രചാരണം ആരംഭിക്കും. അതിരപ്പിള്ളി, കോടശ്ശേരി, പരിയാരം മണ്ഡലങ്ങളില്‍ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം മോതിരക്കണ്ണി ജംഗ്ഷനില്‍ സമാപിക്കും.
ഇന്ന് പെരുമ്പാവൂര്‍ നിയമസഭാ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലാണ് ഇന്നസെന്റിന്റെ പര്യടനം. രാവിലെ 730ന് ചെമ്പാരത്തുകുന്നില്‍ ആരംഭിക്കുന്ന പര്യടനം മുണ്ടങ്കരപ്പുറം, ശാലേം, കുറ്റിപ്പാടം, അല്ലപ്ര, തുരുത്തിപ്ലി, വാരിക്കാട്, 606, നെല്ലിമോളം വഴി 330ന് വല്ലത്തെത്തി വിശ്രമിച്ച് 345ന് ഒക്കലില്‍ നിന്നും ഈസ്റ്റ് ഒക്കല്‍, കൂവപ്പടി, കുറുപ്പംപടി, കയ്യുത്തിയാല്‍, എളമ്പകപ്പള്ളി, അകനാട്, ആനക്കല്ല്, പഞ്ചായത്ത് വഴി 730ന് പ്രളയിക്കാട് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."