ഫോര്‍മാലിന്‍; മത്സ്യക്കച്ചവടം കുത്തനെ ഇടിഞ്ഞു; ആശങ്കയോടെ ചെറുകിട വ്യാപാരികള്‍
കക്കട്ടില്‍: മീനുകളില്‍ ഫോര്‍മാലിന്‍ കണ്ടെത്തിയതോടെ മീന്‍ ഉപയോഗം ഗണ്യമായി കുറഞ്ഞത് കുന്നുമ്മല്‍ നാദാപുരം മേഖലയിലെ മത്സ്യവ്യാപാരികള്‍ക്ക് കനത്ത പ്രഹരമായി. ശരാശരി 35,000 രൂപ വരെ കച്ചവടം ചെയ്ത മത്സ്യ ബൂത്തുകളിലെ ചില്ലറ കച്ചവടം 14,000 ത്തില്‍ താഴെയായി കുറഞ്ഞു. വിലക്കയറ്റവും പ്രതിസന്ധി ഇരട്ടിയാക്കിയിരിക്കുകയാണ്.
ചോമ്പാല്‍ കടപ്പുറത്തുനിന്ന് വരുന്ന 30 കിലോ മത്തിക്ക് 4,000 രൂപ വരെയാണ് വില. എന്നാല്‍ ചെന്നൈയില്‍നിന്ന് വരുന്ന മത്തിക്ക് 2,800 രൂപയാണ് വില. കൊയിലാണ്ടി, പുതിയാപ്പ എന്നിവിടങ്ങളില്‍നിന്ന് വരുന്നതിനും വില കൂടുതലാണ്. കച്ചവടം കുറഞ്ഞതോടെ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ് ഭൂരിഭാഗം മത്സ്യ ബൂത്തുകളും. ചില പ്രദേശങ്ങളില്‍ പൂച്ചകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത് ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യാവശിഷ്ടങ്ങള്‍ കഴിച്ചതിനാലെന്ന വാര്‍ത്തയും പ്രചരിച്ചതോടെ ജനം തീരെ മത്സ്യം കൈയ്യൊഴിഞ്ഞ മട്ടിലാണ്. ഡാമുകളിലും മറ്റും വളര്‍ത്തുന്ന മീനുകള്ക്കാണിപ്പോള് കൂടുതലായും ആവശ്യക്കാരുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."