'മൂന്നിലൊന്ന് കാന്സര്ബാധകളും തലയിലും കഴുത്തിലും'
കൊച്ചി: രാജ്യത്തെ കാന്സര്ബാധകളുടെ മൂന്നിലൊന്നും തലയിലോ കഴുത്തിലോ ആണെന്ന് ജനീവയിലെ യൂണിയന് ഇന്റര്‍നാഷനല്‍ കാന്‍സര്‍ കണ്ട്രോള് (യു.ഐ.സി.സി) നിയുക്ത പ്രസിഡന്റും പ്രമുഖ സര്‍ജിക്കല്‍ ഓങ്കോളജി സര്‍ജനുമായ ഡോ. അനില്‍ കെ. ഡിക്രൂസ് പറഞ്ഞു. കൊച്ചി വി.പി.എസ് ലേക്ക്ഷോര്‍ ആശുപത്രിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെഡ് ആന്‍ഡ് നെക് സയന്‍സസ് (ഐ.എച്ച്.എന്‍.എസ്) ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാരണത്താല്‍ കാന്‍സര്‍ ചികിത്സയില്‍ മുന്നേറണെമെങ്കില് തലയിലും കഴുത്തിലും വരുന്ന കാന്‍സറുകളില്‍ നമ്മള് കൂടുതല്‍ ശ്രദ്ധിക്കണം. ഈ പശ്ചാത്തലത്തില്‍ ഐ.എച്ച്.എന്‍.എസ് സ്ഥാപിച്ചത് വി.പി.എസ് ലേക്ക്ഷോറിന് ഇക്കാര്യത്തിലുള്ള ദീര്‍ഘവീക്ഷണത്തെ കാണിക്കുന്നു. വി.പി.എസ് ലേക്ക്ഷോര്‍ സി.ഇ.ഒ എസ്.കെ അബ്ദുള്ള അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ സര്‍വീസസ് ഡയറക്ടറും ഗ്യാസ്ട്രോസര്‍ജറി വിഭാഗം തലവനുമായ ഡോ. എച്ച്. രമേഷ് ആമുഖപ്രഭാഷണം നടത്തി.
ഓങ്കോളജി വിഭാഗം തലവന്‍ ഡോ. വി. പി ഗംഗാധരന് ഐ.എച്ച്.എന്‍.എസ് ബുക്ലെറ്റ് പ്രകാശനം ചെയ്തു. കോച്ചേഴ്സ് ക്ലബിന്റെ ഉദ്ഘാടനം എയിംസ് നെക് ആന്‍ഡ് സര്ജറിപ്ലാസ്റ്റിക് സര്‍ജറി വിഭാഗം തലവന്‍ ഡോ. സുബ്രഹ്മണ്യ അയ്യര്‍ നിര്‍വഹിച്ചു. ഐ.എച്ച്.എന്‍.എസ് ഡയറക്ടര്‍ ഡോ. ഷോണ്‍ ജോസഫ് സ്വാഗതമാശംസിച്ചു.
ചീഫ് ഓഫ് സ്റ്റാഫും അനസ്തേഷ്യ ക്രിട്ടിക്കല്‍ കെയര്‍ തലവനുമായ ഡോ. മോഹന്‍ മാത്യു കൃതജ്ഞത രേഖപ്പെടുത്തി. ഉദ്ഘാടനത്തോടനുബന്ധിച്ച് ഏപ്രില്‍ 3 മുതല്‍ 9 വരെ ഹെഡ് ആന്‍ഡ് നെക് ഓങ്കോളജി ക്യാംപും നടക്കും. ഡോ. ഷോണ്‍ ജോസഫ്, ഡോ. ആദര്‍ശ് എന്നിവര്‍ നേതൃത്വം നല്കുന്ന ക്യാംപില്‍ ഒപി രജിസ്ട്രേഷന്, കണ്സള്ട്ടേഷന് എന്നിവ സൗജന്യമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."