പ്രധാന നഗരങ്ങളില്‍ ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് വിലക്ക്
മലപ്പുറം: ഹെല്‍മെറ്റില്ലാത്തവര്‍ക്ക് പെട്രോളില്ലെന്ന ഉത്തരവിന് പിന്നാലെ ഡീസല്‍ ഓട്ടോകള്ക്കെതിരേയും നിലപാടെടുത്ത് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍. സംസ്ഥാനത്തെ പ്രധാന കോര്‍പറേഷനുകളില്‍ ഡീസല്‍ ഓട്ടോകള്‍ നിരോധിക്കാനാണ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ടോമിന് ജെ. തച്ചങ്കരിയുടെ നീക്കം. ഡീസല്‍ ഓട്ടോകള്‍ പുറന്തള്ളുന്ന പുകയും പുറപ്പെടുവിക്കുന്ന ശബ്ദവും കൂടിയ മലിനീകരണമുണ്ടാക്കുന്നതിനാലാണ് പുതിയ നീക്കം. ഇതിന്റെ അടിസ്ഥാത്തില്‍ കോഴിക്കോട,് കൊച്ചി, തിരുവനന്തപുരം കോര്‍പറേഷനുകളില്‍ പുതിയ ഡീസല്‍ ഓട്ടോറിക്ഷകള്‍ക്കു ഇനി പെര്‍മിറ്റ് നല്‍കില്ല. ഇതിനുള്ള ശുപാര്‍ശ മോട്ടോര്‍ വാഹനവകുപ്പ് സംസ്ഥാന സര്‍ക്കാരിന് നല്കി. നിലവിലുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ ഘട്ടംഘട്ടമായി എല്‍.പി.ജി, സി.എന്‍.ജി ഇന്ധനത്തിലേക്കു മാറ്റാനാണ് ശുപാര്‍ശ. പുതുതായി ഡീസല്‍ ഓട്ടോകള്‍ ഒന്നും അനുവദിക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു.
അതേസമയം നിലവില്‍ പെര്‍മിറ്റുള്ള ഓട്ടോകള്‍ക്ക് ഓടാനാകും. ഏറെ വിവാദങ്ങള്‍ക്കിടയാക്കിയേക്കാവുന്ന നിര്‍ദേശമാണ് മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കാറിന് സമര്‍പ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."