എം.പി ഫണ്ട് അനുവദിക്കും
കുന്ദമംഗലം: മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലായി ആറ് വര്‍ക്കുകള്‍ക്ക് എം.പി ഫണ്ടില്‍ നിന്നും ഫണ്ട് അനുവദിക്കാമെന്ന് എം.കെ രാഘവന് എം.പി മണ്ഡലം മുസ്ലിം ലീഗ് നേതാക്കള്‍ക്ക് ഉറപ്പ് നല്കി മാവൂര്‍ പഞ്ചായത്തിലെ കോഴിശ്ശേരി കടവ് വൈത്തല കുഴി കുടിവെള്ള പദ്ധതി, കുന്ദമംഗലം പഞ്ചായത്തിലെ തേവലകുന്ന് തടത്തുമ്മല്‍ കുടിവെള്ള പദ്ധതി, പെരുവയല്‍ പഞ്ചായത്തിലെ വെണണ്യന് കുഴി നെടുംപറമ്പ് കുന്ന് റോഡ് ടാറിങ്, ചാത്തമംഗലം പഞ്ചായത്തിലെ കണ്ണന് പറമ്പ് കണ്ടിയില്‍ റോഡ് ടാറിങ്, പെരുമണ്ണ പഞ്ചായത്തിലെ പെരിങ്ങോട്ട് താഴം കുറുണ്ടോട്ട് മ്മല് റോഡ് ടാറിങ് ,ഒളവണ്ണ പഞ്ചായത്തിലെ പാലത്തും കണ്ടി എം.പി ഫുട്പാത്ത് നിര്‍മാണം എന്നിവയ്ക്കാണ് ഫണ്ട് വകയിരുത്തിയത്. മണ്ഡലം മുസ്ലിം ലീഗ് നേതാക്കളായ കെ മൂസ മൗലവി, ഖാലിദ് കിളിമുണ്ട. എന്‍.പി ഹംസ മാസ്റ്റര്‍ എ.ടി ബഷീര്‍ ഹാജി എന്നിവരുടെ നേത്യത്വത്തിലാണ് എം.പിയെ കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."